മൂന്നു സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്

rajya-sabha-election-in-april

0

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത മാസം പന്ത്രണ്ടിനു നടക്കും. വയലാര്‍ രവി, പിവി അബ്ദുല്‍ വഹാബ്, കെകെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. ഏപ്രില്‍ 12ന് വൈകിട്ട് അഞ്ചു മണിക്ക് വോട്ടെണ്ണല്‍ നടക്കും.

കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സിപിഎമ്മിന്റെയും ഓരോ സീറ്റുകളാണ് ഒഴിവു വരുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം വച്ച് എല്‍ഡിഎഫിന് രണ്ടു സീറ്റും യുഡിഎഫിന് ഒരു സീറ്റുമാണ് വിജയിപ്പിക്കാനാവുക.

പുതിയ നിയമസഭ പ്രാബല്യത്തില്‍ വന്നതിനു ശേഷമേ രാജ്യസഭാ തെരഞ്ഞെടുപ്പ് ഉണ്ടാവൂ എന്നാണ് പ്രതീക്ഷിച്ചിരുന്നത്.

Content Highlight : Rajya sabha election in april