രാജസ്ഥാനും ഇന്ധനവില കുറക്കുന്നു ;തീരുമാനം ഉടൻ

Rajasthan to reduce petrol and diesel tax

0

ജയ്പ്പൂര്‍: പെട്രോള്‍ ഡീസല്‍ നികുതി കുറക്കാനൊരുങ്ങി രാജസ്ഥാന്‍. ഇന്ധന വിലയുടെ പട്ടികയില്‍ മുന്‍നിരയിലുള്ള സംസ്ഥാനമാണ് രാജസ്ഥാന്‍. പെട്രോളിന് 111 രൂപയും ഡിസലിന് 95 രൂപയുമാണ് രാജസ്ഥാനില്‍ നിലവിലുള്ളത്.

കേന്ദ്രം എക്സൈസ് തീരുവ കുറച്ചിട്ടും മൂല്യ വര്‍ദ്ധിത നികുതി കുറയ്ക്കാന്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി കുറച്ചതോടെയാണ് കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളും നികുതി കുറച്ചത്.അയല്‍ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കുന്നതിനാല്‍ രാജസ്ഥാനിലും ഇന്ധന നികുതി കുറയ്ക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചു.

ജോധ്പൂരിലെ ഒരു പൊതു പരിപാടിയ്ക്കിടെയായിരുന്നു ഗെഹ്ലോട്ടിന്റെ പ്രഖ്യാപനം. എന്നാല്‍ എത്രരൂപയാണ് കുറയ്ക്കുകയെന്ന വിവരമൊന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച അറിയിപ്പുകള്‍ ഉടന്‍ തന്നെയുണ്ടാകുമെന്നാണ് സൂചന.

Rajasthan to reduce petrol and diesel tax