106 വയസ്സുള്ള ഫുലായ് ഭായിയെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അങ്ങൊട് ചെന്ന് സന്ദർശിച്ചു.

Raj Nath Singh visit Phulai Bhai

0

സന്ദർശിക്കാൻ ആഗ്രഹമറിയിച്ച മുതിർന്ന നേതാവിനെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അങ്ങോട്ടുപോയി കണ്ട് ആദരമർപ്പിച്ചു. മുൻ എംഎൽഎ കൂടിയായ 106 വയസ്സുള്ള ഫുലായ് ഭായ് എന്ന നാരായൺ ആണ് മന്ത്രിയെ കാണാൻ അനുമതി ചോദിച്ചത്. ഇതറിഞ്ഞ മന്ത്രി ഡൽഹിയിലെ ഉത്തർപ്രദേശ് സദനിൽ പോയി അദ്ദേഹത്തെ സന്ദർശിച്ചു. ജനസംഘം മുതൽ പ്രവർത്തിക്കുന്ന നേതാവാണ് ഫുലായ് ഭായ്. 1977 ൽ ഫുലായ് ഭായും രാജ്നാഥ് സിങ്ങും യുപി നിയമസഭയിൽ ഒരുമിച്ച് അംഗമായിട്ടുണ്ട്. ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫുലായ് ഭായിയെ വിളിച്ച് ക്ഷേമം അന്വേഷിച്ചിരുന്നു.

 

Raj Nath Singh visit Phulai Bhai