കാർഷിക ബില്ല് എന്താണെന്ന് അറിയാങ്കിലല്ലേ അതിനെ കുറിച്ച് പറയാൻ പറ്റൂ…

rahul repeats all lies about farmers bill

0

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ചെങ്കോട്ടയിലെ അതിക്രമത്തെ ഒരൊറ്റവാക്കില്‍ പോലും അപലപിച്ചില്ല. പകരം കര്‍ഷകരോട് ഒരിഞ്ചു പോലും അനങ്ങരുതെന്നും സമരം ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കണമെന്നും പറഞ്ഞ് ഇടനിലക്കാരായ സമരക്കാരില്‍ വീര്യം കുത്തിവെക്കുകയായിരുന്നു.

ചെങ്കോട്ടയിലെ അതിക്രമത്തെ അപലപിച്ചില്ലെന്ന് മാത്രമല്ല, പകരം അക്രമികളെ ചെങ്കോട്ടയ്ക്കകത്തേക്ക് കടത്തിവിട്ടതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയായിരുന്നു രാഹുല്‍ ഗാന്ധി. ഇതിന് പുറമെ, കോണ്‍ഗ്രസ് ആവര്‍ത്തിച്ച അതേ നുണ അദ്ദേഹം വെള്ളിയാഴ്ചയും ആവര്‍ത്തിക്കാന്‍ മറന്നതുമില്ല. ‘ആദ്യത്തെ കാര്‍ഷികനിയമം മാണ്ഡി സംവിധാനത്തേയും കാര്‍ഷിക വിപണിയെയും തകര്‍ക്കുമെന്നും രണ്ടാമത്തെ നിയമം പരിധിയില്ലാത്ത ധാന്യസംഭരണം അനുവദിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് വില നിശ്ചയിക്കാനാവില്ലെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഭയപ്പെടുത്തല്‍. മൂന്നാമത്തെ നിയമം കര്‍ഷകര്‍ക്ക് ഏത് സാഹചര്യത്തിലും കോടതിയെ സമീപിക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കാര്‍ഷികബില്ലിന്‍റെ പേരില്‍ സമരം ചെയ്യുന്നവരില്‍ ഭീതി നിറയ്ക്കുക എന്ന തന്ത്രമായിരുന്നു രാഹുല്‍ പയറ്റിയത്.

എന്നാല്‍ വാസ്തവമെന്താണ്? ആദ്യനിയമം കര്‍ഷകരെ അവരുടെ ഉല്‍പന്നം ഇന്ത്യയില്‍ എവിടെ വേണമെങ്കിലും വില്‍ക്കാന്‍ അനുവദിക്കുന്നു എന്നതാണ് വാസ്തവം. മാണ്ഡികളില്‍ നിന്നുപോലും കര്‍ഷകരെ ഈ ബില്‍ സ്വതന്ത്രമാക്കുന്നു. ഇതാണ് മാണ്ഡികളെ നിയന്ത്രിച്ചുവരുന്ന ഇടനിലക്കാരായ ധനികര്‍ വെള്ളവും വളവും നല്‍കി ഈ സമരത്തെ വളര്‍ത്തുന്നത്. ഏത് വിധേനെയും കാര്‍ഷികബില്ലുകള്‍ പിന്‍വലിപ്പിക്കണമെന്ന് വാശിയിലാണ് അവര്‍. എങ്കിലേ അവരുടെ കര്‍ഷകരുടെ മേലുള്ള ചൂഷണം തുടരാനാവൂ. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) ഉപദേശകകൂടിയായ ഇന്ത്യക്കാരി ഗീതാഗോപിനാഥ് എന്ന വിശിഷ്ട സാമ്പത്തികവിദഗ്ധ മോദിയുടെ കാര്‍ഷികബില്ലുകളെ അഭിനന്ദിച്ചിരുന്നു. കര്‍ഷകര്‍ക്ക് ഈ ബില്ലുകള്‍ നല്‍കുന്ന സ്വാതന്ത്ര്യത്തെ കഴിഞ്ഞ ദിവസം അവര്‍ വാഴ്ത്തിപ്പറഞ്ഞതിന്‍റെ ചൂടാറിയിട്ടില്ല.

പിന്നെ രാഹുല്‍ പേടിപ്പിക്കുന്നതുപോലെ മാണ്ഡികള്‍ എന്ന കര്‍ഷകരുടെ ലോക്കല്‍ മാര്‍ക്കറ്റ് ഇല്ലാതാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല. പകരം മാണ്ഡികളെ ശക്തിപ്പെടുത്താനും വികസിപ്പിക്കാനും വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നാണ് കേന്ദ്രം പറഞ്ഞത്. മാത്രമല്ല, കുറഞ്ഞ താങ്ങുവില അഥവാ എംഎസ്പി ഒരിക്കലും എടുത്തുകളയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുള്ളതാണ്. ഇനി ഒരു സത്യം കൂടി പറയട്ടെ- കോണ്‍ഗ്രസ് തങ്ങളുടെ 2019ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ എപിഎംസി എന്നറിയപ്പെടുന്ന മാണ്ഡികളെ ഇല്ലാതാക്കുമെന്ന വാഗ്ദാനം മുന്നോട്ട് വെച്ചിരുന്നതാണ്. സംശയമുള്ളവര്‍ അവരുടെ പ്രകടനപത്രിക വായിച്ചുനോക്കുക. പക്ഷെ ആ തിരഞ്ഞെടുപ്പില്‍ മോദി തന്നെ അധികാരത്തില്‍ വീണ്ടുമെത്തിയതിനാല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് പ്രസക്തിയില്ലാതായി.

സര്‍ക്കാര്‍ കര്‍ഷകരെ പീഡിപ്പിച്ച് ചില വ്യക്തികള്‍ക്ക് നേട്ടമുണ്ടാക്കിക്കൊടുക്കാനാണ് കാര്‍ഷിക ബില്ലിലൂടെ ശ്രമിക്കുന്നതെന്നാണ് മറ്റൊരു ഭയപ്പെടുത്തല്‍. കര്‍ഷകര്‍ സമരം ഇവിടെ നിര്‍ത്തരുതെന്നും ഇന്ത്യയില്‍ എല്ലായിടത്തേക്കും വ്യാപിപ്പിക്കണമെന്നും രാഹുല്‍ പറയുന്നു. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് മാത്രമേ ഈ നിയമം അറിയൂ എന്നും അതുകൊണ്ടാണ് അവര്‍ ഇതിനെ എതിര്‍ക്കുന്നതെന്നും രാഹുല്‍ തന്നെ പറയുന്നു. ഒരിഞ്ചുപോലും സമരക്കാര്‍ സര്‍ക്കാരിന് വഴങ്ങരുതെന്നും പത്രസമ്മേളനത്തില്‍ രാഹുല്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

കോണ്‍ഗ്രസ് നുണപറയുകയും കാര്‍ഷികബില്ലിനെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയുമാണ്. നിരവധി സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ഈ ബില്ലിനെ സ്വാഗതം ചെയ്തിട്ടുണ്ട്. മാത്രമല്ല, ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമാണ് സമരം രൂക്ഷമായി ഇപ്പോഴും നിലനില്‍ക്കുന്നത് എന്നും അറിയുക.

rahul repeats all lies about farmers bill