തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇറ്റലിയിലേക്ക് പറന്ന് രാഹുല്‍ ഗാന്ധി;വ്യക്തിപരമായ സന്ദർശനമെന്ന് വിശദീകരണം

Rahul Gandhi flew to Italy

0

ന്യൂഡല്‍ഹി : വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ഇറ്റലിയിലേക്ക് പോയി.

ബുധനാഴ്ച രാവിലെയാണ് രാഹുല്‍ ഇറ്റലിയിലേക്ക് പോയത്. വ്യക്തിപരമായ സന്ദര്‍ശനം എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ജനുവരി 3 ന് പഞ്ചാബിലെ മോഗ ജില്ലയില്‍ രാഹുല്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നു.

എന്നാല്‍ രാഹുലിന്റെ ഇറ്റലി സന്ദര്‍ശനത്തിന് പിന്നാലെ ഇത് മാറ്റി വയ്‌ക്കാനാണ് സാധ്യത. പഞ്ചാബില്‍ രാഹുല്‍ ഇതുവരെ ഒരു റാലിയില്‍ പോലും പങ്കെടുത്തിരുന്നില്ല. ജനുവരി മൂന്ന് മുതല്‍ പങ്കെടുക്കാം എന്നാണ് രാഹുല്‍ അറിയിച്ചിരുന്നത്.

ഇത് പ്രകാരമാണ് ജനുവരി മൂന്നിന് പഞ്ചാബിലെ തിരഞ്ഞെടുപ്പ് റാലിയെ രാഹുല്‍ അഭിസംബോധന ചെയ്യുമെന്ന് നേതൃത്വം തീരുമാനിച്ചത്.

രാജ്യത്ത് അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമാണെന്നിരിക്കെയാണ് രാഹുല്‍ പെട്ടന്ന് ഇറ്റലിയിലേക്ക് പോയത്.

ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍, പുതുവത്സരം ആഘോഷിക്കാനാണ് രാഹുല്‍ ഇറ്റലിയിലേക്ക് പോയതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും

Rahul Gandhi flew to Italy