അണിയറയിൽ ഒരുങ്ങുന്നു ധർമരാജ്യ ….. ബ്രഹ്മാണ്ഡ ചരിത്ര സിനിമയുമായി ആർ എസ് വിമൽ വരുന്നു …

0

അണിയറയിൽ ഒരുങ്ങുന്നു ധർമരാജ്യ ….. ബ്രഹ്മാണ്ഡ ചരിത്ര സിനിമയുമായി ആർ എസ് വിമൽ വരുന്നു …

ശ്രീ പദ്മനാഭന്റെ പാദാരവിന്ദങ്ങളിൽ സമർപ്പിച്ചു കൊണ്ട് ആർ എസ് വിമലിന്റെ ബ്രഹ്മാണ്ഡ ചിത്രം അണിഞ്ഞൊരുങ്ങുന്നു…ധർമ രാജ്യ അണിഞ്ഞൊരുങ്ങുന്നു.

എന്ന് നിന്റെ മൊയ്തീൻ എന്ന പ്രണയകാവ്യത്തിന് ശേഷം ആർ എസ് വിമൽ രംഗത്തെത്തുകയാണ് ഒരു ചരിത്ര സിനിമയുമായി… അതും ഒരു ബ്രഹ്മാണ്ഡ ചിത്രം..
മറ്റു മലയാളം ചിത്രങ്ങളിൽ നിന്നും വിഭിന്നമായി ലണ്ടനിലെ ഐസോലൗ സ്റ്റുഡിയോയും പൂജ സ്റ്റുഡിയോയും സംയുക്തമായി ചേർന്നാണ് വിര്‍ച്വല്‍ സ്‌ക്രീനുകള്‍ തയ്യാറാക്കുക.

വിമൽ സംവിധാനം നിർവഹിച്ച് 2015 ൽ പൃഥ്വിരാജ്, പാർവതി എന്നിവർ ജോഡികളായെത്തിയ അനശ്വര പ്രണയത്തിന്റെ കഥ പറയുന്ന “എന്ന് നിന്റെ മൊയ്തീന്‍” എന്ന ചിത്രത്തിൽ പ്രണയം മതത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് കാലത്തെയും അതിജീവിക്കുകയായിരുന്നു. മൊയ്തീന് വേണ്ടിയുള്ള നീണ്ട 25 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കാലം കവർന്നെടുത്ത പ്രണയത്തിന്റെ ജീവിക്കുന്ന അടയാളമായി കാഞ്ചന ഇന്നും അവശേഷിക്കുന്നു.

എന്ന് നിന്റെ മൊയ്തീന് ശേഷം ഇപ്പോഴിതാ തിരുവിതാംകൂര്‍ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്ര സിനിമയുമായി രംഗത്തെത്തുകയാണ് ആര്‍.എസ് വിമല്‍. തിരുവിതാംകൂറിന്റെ ചരിത്ര നായകന്‍ ധര്‍മ്മരാജയുടെ കഥയാണ് അഭ്രപാളിയിലൊരുങ്ങുന്നത് . ഫേസ്ബുക്കിലൂടെയാണ് പുതിയ ചിത്രം വിമല്‍ പ്രഖ്യാപിച്ചത്. “ധര്‍മ്മ രാജ്യ” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു സൂപ്പര്‍ താരമാണ് പ്രധാന കഥാപാത്രമായെത്തുന്നത് എന്ന് മാത്രമാണ് വിമല്‍ പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതെ സമയം വിക്രമിനെ നായകനാക്കി “കര്‍ണ്ണന്‍” എന്ന ചിത്രവും വിമല്‍ പ്രഖ്യാപിച്ചിരുന്നു


ഇന്ത്യന്‍ സിനിമയിലെ കേളികേട്ട പ്രൊഡക്ഷന്‍ കമ്പനിയായ പൂജ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് വിമല്‍ തന്നെയാണ്. പൂര്‍ണമായും വിര്‍ച്വല്‍ പ്രൊഡക്ഷന്റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് “ധര്‍മരാജ്യ”.മലയാളം, ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലാണ് ചിത്രം നിര്‍മിക്കുക.ലണ്ടനിലെ ഐസോലൗ സ്റ്റുഡിയോയും പൂജ സ്റ്റുഡിയോയും സംയുക്തമായി ചേർന്നാണ് വിര്‍ച്വല്‍ സ്‌ക്രീനുകള്‍ തയ്യാറാക്കുക.

A devotional dedication at the lotus feet of Lord Sree Padmanabhaswamy,Thiruvananthapuram
from the backdrop of the legendary history of travancore, comes to life, a true hero……
The ecstasic crowd puller, the Superstar of Malayalam, has committed to the role…….
DHARMARAJYA
The movie will be shot using latest virtual productions techniques in london.
The film shall be made in Malayalam, Hindi, Tamil and Telugu.
With whole hearted Prayers to Lord Sree Padmanabha

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ക് സമര്‍പ്പണം…
തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ചരിത്രത്തില്‍ നിന്നും ഒരു നായക കഥാപാത്രം പുനര്‍ സൃഷ്ടിക്കപ്പെടുന്നു..മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പര്‍ താരം ആ കഥാപാത്രമാകുന്നു..
ധര്‍മരാജ്യ..
VIRTUAL PRODUCTION ന്‍റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ…. മലയാളം,ഹിന്ദി,തമിഴ്,തെലുഗു ഭാഷകളിലാണ് ചിത്രം നിര്‍മിക്കുക..
ശ്രീ പത്മനാഭന് പ്രാര്‍ത്ഥനകളോടെ…
RS VIMAL