നാവികസേനയെ ഇനി തിരുവനന്തപുരം സ്വദേശി നയിക്കും ; ആർ ഹരികുമാർ ഇന്ന് ചുമതലയേൽക്കും

R Harikumar will take charge today

0

ന്യൂഡൽഹി: നാവികസേന മേധാവിയായി വൈസ് അഡ്മിറൽ ആർ. ഹരികുമാർ ഇന്ന് ചുമതലയേൽക്കും.

അഡ്മിറൽ കരംബിർ സിംഗ് വിരമിക്കുന്ന സാഹചര്യത്തിലാണ് മലയാളിയായ ഹരികുമാറിനെ നിയമിച്ചത്. ഇന്ന് രാവിലെ 8. 35ന് പ്രതിരോധമന്ത്രാലയത്തിൽ നടക്കുന്ന ചടങ്ങിൽ നാവിക സേനയുടെ ചുമതല ഹരികുമാർ ഏറ്റെടുക്കും. 2024 ഏപ്രിൽ വരെയാകും കാലാവധി.

നാവികസേനയിൽ കഴിഞ്ഞ 39 വർഷമായി സേവനമനുഷ്ഠിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ ഹരികുമാർ. 1983ലാണ് നാവികസേനയിലേക്ക് എത്തുന്നത്. പരം വിശിഷ്ട സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്.

നിലവിൽ പശ്ചിമഘട്ട നേവൽ കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമ്മാൻഡിങ് ഇൻ ചീഫാണ് ഹരികുമാർ. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ചുമതലയേറ്റത്. ഐഎൻഎസ് നിശാങ്ക്, ഐഎൻഎസ് കോറ, ഐഎൻഎസ് വിരാട് എന്നീ നാവികസേന കപ്പലുകളുടെ തലവനായും പ്രവർത്തിച്ചിട്ടുണ്ട്.

R Harikumar will take charge today