യോഗിക്ക് എതിരാളിയാവാൻ പ്രിയങ്കയ്ക്ക് സാധിക്കുമോ?

Priyanka to lead congress in UP

0

എത്ര കിട്ടിയിട്ടും പഠിക്കാതെ കോൺഗ്രസ്സും പ്രിയങ്കയും. യോഗിക്ക് എതിരാളിയാവാൻ പ്രിയങ്കയ്ക്ക് സാധിക്കുമോ?
യുപി പിടിച്ചാൽ അത് ഇന്ത്യ പിടിച്ചതിന് തുല്യമാണ്. അത് കോൺഗ്രസിന് നന്നായി അറിയാം. യുപിയിൽ സീറ്റ്‌ പിടിക്കുവാൻ തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ് കോൺഗ്രസ്‌ നേതൃത്തം.എന്നാൽ എത്ര തന്ത്രങ്ങൾ മെനഞ്ഞിട്ടും ഒന്നും ക്ലച് പിടിക്കുന്നില്ല എന്നത് കോൺഗ്രസിനു ഉണ്ടാക്കുന്ന തലവേദന കുറച്ച്ചൊന്നുമല്ല.

കഴിഞ്ഞ വട്ടം താര പ്രചാരണത്തിന് പ്രിയങ്ക ഇറങ്ങിയെങ്കിലും തോൽക്കാനായിരുന്നു കോൺഗ്രസ്‌ വിധി .

ഇത്തവണയും പ്രിയങ്കയെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോൺഗ്രസ്‌ തീരുമാനം. കോൺഗ്രസിനെ മുന്നിൽ നിന്ന് നയിക്കാനുള്ള ആർജവം രാഹുലിനില്ല എന്നത്കോൺഗ്രസ്‌ തന്നെ അംഗീകരിച്ച കാര്യമാണ്. കാർഷിക ബില്ലും, ഹത്രസ് സംഭവവും രാഷ്ട്രീയമായി അൽപം മൈലേജ് കോൺഗ്രസിന് നൽകിയെങ്കിലും തിരഞ്ഞെടുപ്പിൽ ജയിക്കാൻ അതൊന്നും പോരാ. ഇതെല്ലാം മനസ്സിൽ കണ്ടാവണം, ഉത്തർപ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധിയെ കൂടുതൽ ഉയർത്തിക്കാട്ടാനാണ് പാർട്ടിയുടെ ശ്രമം.

പ്രിയങ്കയ്ക്കെങ്കിലും രക്ഷപെടുത്താൻ കഴിയും എന്നാണ് കോൺഗ്രസിന്റെ വ്യാമോഹം. ചേട്ടനും അനിയത്തിയും അതിനായി കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.
ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി വക്താവായ സുരേന്ദ്ര രാജ്പുത്തിന്റെ പരോക്ഷ പരാമർശം ഇങ്ങനെ: ‘പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി രണ്ടുമാസത്തിന് ശേഷം സമ്പൂർണമായ പ്രചാരണം തുടങ്ങും’ഹത്രാസ് വിഷയത്തെയും മറ്റും രാഷ്ട്രീയമായി ഉയർത്തിക്കാട്ടൻ അദ്ധ്വാനിക്കുന്ന പ്രിയങ്കയെ പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുമെന്നാണ് പാർട്ടിയിലെ പലരും കരുതുന്നത്.

യുപിയിലെ തിരഞ്ഞെടുപ്പ് ഒരിക്കലും സുഗമമാവില്ല എന്ന് കോൺഗ്രസിന് നന്നായി അറിയാം

രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയത് പോലെ ആകുമോ എന്ന് ആശങ്കപ്പെട്ടാലും തെറ്റില്ല. യുപിയിലെ തിരഞ്ഞെടുപ്പ് ഒരിക്കലും സുഗമമാവില്ല എന്ന് കോൺഗ്രസിന് നന്നായി അറിയാം. യോഗി ആദിത്യനാഥ് എന്ന വന്മരത്തോട് കിടപിടിക്കാൻ ഇത്തരം ഒറ്റപെട്ട സംഭവങ്ങൾ പോരാ എന്ന് വ്യക്തം. യോഗിയെപോലെ ജനസമ്മതനായ ഒരു നേതാവിനോട് പട വെട്ടാൻ പരിചയ്ക്ക് ഈ മൂർച്ചയൊന്നും പോരാ. ഒരു കാലത്ത് കോൺഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്ന ഉത്തർപ്രദേശിൽ ബിജെപി മൃഗീയ ഭൂരിപക്ഷത്തോടെ കോൺഗ്രസിനെ മലർത്തിയടിച്ചിരിക്കുകയാണ്.

നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള ഓട്ടത്തിലുള്ള കോൺഗ്രസിന് ശക്തമായ നേതൃത്തം ഇല്ലാത്തതും അണികളുടെ കൊഴിഞ്ഞുപോക്കും കനത്ത തിരിച്ചടിയാണ് നൽകുന്നത്. ദേശീയ രാഷ്ട്രീയ ചിത്രത്തിൽ നല്ല എതിരാളികളാകാൻ പോലും കോൺഗ്രസിന് സാധിക്കുന്നില്ല.

കോൺഗ്രസിന് പുതുജീവൻ നൽകാൻ രാഹുലിനും സാധിക്കുന്നില്ല .ഈ അവസരത്തിൽ പ്രിയങ്കയിൽ മാത്രമേ പാർട്ടിക്ക് പ്രതീക്ഷ അർപ്പിക്കാൻ കഴിയുന്നത് ..എന്നാൽ ഇവിടെയും ആശയക്കുഴപ്പങ്ങൾ ധാരാളമാണ്. പ്രിയങ്കയെ താരപ്രചാരകയായി നിലനിർത്തിയാൽ മതിയെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട് .ഹത്രാസ് വിഷയത്തെ ആയുധമാക്കാൻ ശ്രമിക്കിച്ചെങ്കിലും വിഷയത്തിൽ യോഗിയുടെ ശക്തമായ നടപടികൾ അതിന്റെ മുനയൊടിക്കുകയായിരുന്നു.

2022ൽ ഉത്തർ പ്രദേശിൽ പാർട്ടിയുടെ അഭിമാനം തിരിച്ച് പിടിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് പ്രിയങ്കയ്ക്കുള്ളത്

കോൺഗ്രസ്‌ ഏറ്റെടുത്ത കർഷക സമരം അമ്പേ പരാജയപെട്ടു. 2022ൽ ഉത്തർ പ്രദേശിൽ പാർട്ടിയുടെ അഭിമാനം തിരിച്ച് പിടിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് പ്രിയങ്കയ്ക്കുള്ളത്.രാഹുലിന് പിഴച്ചിടത്തിനിന്നും എങ്ങനെ പ്രിയങ്ക കോൺഗ്രസിനെ കരകേറ്റും എന്നത് ചോദ്യചിഹ്നമാണ്. യോഗിയുടെ ഭരണമികവിനു മുന്നിൽ എന്ത് തന്ത്രങ്ങൾ പയറ്റി പ്രിയങ്ക പിടിച്ചു നിൽക്കും എന്ന് കണ്ടറിയേണ്ടത് തന്നെയാണ്.പ്രിയങ്ക അല്ലെങ്കിൽ പിന്നെയാര് എന്നതും കോൺഗ്രസിന് തലവേദനയാണ്.ഇടയ്ക്ക് മിണ്ടിയും പിന്നെ മൗനിയായിരിക്കുകയും ചെയ്യുന്ന രാഹുലോ. ആർക്കാണ് കോൺഗ്രസിനെ ഒരു കരയ്‌ക്കെത്തിക്കുവാൻ സാധിക്കുക എന്നത് ദേശീയ കോൺഗ്രസിൽ ഒരു വലിയ ചോദ്യം തന്നെയാണ് .

Content highlights : Priyanka to lead congress in UP