കടുവയുടെ ആക്ഷന്‍ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന്‍റെ കൈക്കു പരിക്ക്

Prithviraj injured his hand during the shooting

0

ഏറെ നാളുകള്‍ക്ക് ശേഷം ഒരു ആക്ഷന്‍ അവതാരത്തില്‍ പൃഥ്വിരാജ് എത്തുന്ന ഷാജി കൈലാസ് ചിത്രമാണ് കടുവ. പ്രഖ്യാപനം മുതലെ ചര്‍ച്ചകളില്‍ ഇടം നേടിയ സിനിമയുടെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ അദ്ദേഹം പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്.

ചിത്രീകരണത്തിനിടെ തനിക്ക് പറ്റിയ ഒരു പരിക്കിന്റെ ചിത്രമാണ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.നടന്‍ സംവിധായകന്‍ നിര്‍മാതാവ് എന്നീ നിലകളില്‍ തന്റേതായ സ്ഥാനം നേടിയ ആളാണ് പൃഥ്വിരാജ്. ഇപ്പോള്‍ അദ്ദേഹം തന്‍റെ ചിത്രം കടുവയുടെ ചിത്രീകരണത്തിലാണ്.ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍ കനല്‍ കണ്ണനാണ് .

ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജിനു വി. എബ്രഹാം ആണ്. യഥാര്‍ഥ കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ‘കടുവ’ വരുന്നത്. നീണ്ട ഇടവേളയക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുവ’.

പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത് 2019ലെ പൃഥ്വിരാജിന്റെ ജന്മദിനത്തില്‍ ആയിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം രവി കെ. ചന്ദ്രന്‍. ഗജിനി, മൈ നെയിം ഈസ് ഖാന്‍, ഭാരത് ആനെ നേനു, ആദിത്യ വര്‍മ തുടങ്ങിയ വമ്ബന്‍ സിനിമകള്‍ക്കു ശേഷം രവി ക്യാമറ ചെയ്യുന്ന സിനിമയാണ് കടുവ.

മലയാളത്തില്‍ 2000ല്‍ റിലീസ് ചെയ്ത പുനരധിവാസം എന്ന സിനിമയിലാണ് അദ്ദേഹം അവസാനം പ്രവര്‍ത്തിച്ചത്. തെന്നിന്ത്യന്‍ സംഗീതജ്ഞന്‍ എസ്. തമന്‍ ആണ് സംഗീതം. കലാസംവിധാനം- മോഹന്‍ദാസ്. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. ആദം ജോണ്‍, ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേര്‍സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിനുവും പൃഥ്വിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാകും കടുവ.

Prithviraj injured his hand during the shooting