കൊല്ലംസംഭവം ലൗജിഹാദോ?

0

 

 

 

 

ടിക് ടോക്ക് വീഡിയോ ചെയ്തതിനു ആതിര എന്ന പെൺകുട്ടിയെ കാമുകനായ ഷാനവാസ് കൊലപ്പെടുത്തിയതായി വാർത്ത … പിണറായി ഭരിക്കുന്ന കേരളത്തിലാണ്

കാമുകന്‍ യുവതിയെ തീ കൊളുത്തി കൊന്നു. കൊല്ലം ഇടമുളയ്ക്കല്‍ സ്വദേശി ആതിരയാണ് മരിച്ചത്. 28 വയസായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന്റെ ഭാഗമായിരുന്നു കൊലപാതകം. യുവതിയോടൊപ്പം താമസിച്ചിരുന്ന ഷാനവാസ് (32) പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിയോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഷാനവാസ് ആതിരയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഷാനവാസിനും ഗുരുതരമായി പൊള്ളലേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ദേഹത്തു തീ പടർന്ന് വീട്ടിൽ ഓടുന്ന ആതിരയെയാണ് കണ്ടത്. ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു

ഇരുവരും രണ്ടു വർഷമായി ഒന്നിച്ചുകഴിയുകയായിരുന്നു. ആറു മാസം പ്രായമുള്ള കുഞ്ഞും ഇവർക്കുണ്ട്. ആതിരയും ഷാനവാസും നേരത്തേ വേറെ വിവാഹം കഴിച്ചിരുന്നു. അതിൽ ഇരുവർക്കും രണ്ടു കുട്ടികൾ വീതമുണ്ട്.

 

വഴക്കിനെത്തുടര്‍ന്ന് യുവാവ് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു. അഞ്ചല്‍ ഇടമുളയ്ക്കല്‍ തുമ്ബികുന്നില്‍ ഷാന്‍ മന്‍സിലില്‍ ആതിര (28)യാണ് മരിച്ചത്. ആതിരയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ പൊള്ളലേറ്റ് ചികിത്സയിലുള്ള ഷാനവാസിനെ അഞ്ചല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിക്ടോക്ക് ചെയ്തതിനെ തുടര്‍ന്നുള്ള വഴക്കാണ് പ്രശ്‌നമായത്

വഴക്കിനെത്തുടര്‍ന്ന് ഷാനവാസ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നുവെന്ന് മരിക്കുന്നതിന് മുമ്ബ് ആതിര ഡോക്ടറോടും ബന്ധുക്കളോടും വെളിപ്പെടുത്തി. ഇരുവരും അഞ്ചല്‍ ഇടമുളയ്ക്കല്‍ തുമ്ബികുന്നില്‍ ഒന്നിച്ചു താമസിക്കുകയായിരുന്നു. വിവാഹിതനായ ഷാനവാസ് രണ്ടു വര്‍ഷമായി ആതിരയോടൊപ്പമാണ് താമസം. ഇവര്‍ക്ക് ആറുമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. ഇവര്‍ വിവാഹിതരല്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. ആതിര വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. അദ്യ വിവാഹത്തില്‍ ഷാനവാസിനും രണ്ട് കുട്ടികളുണ്ട്.

കഴിഞ്ഞദിവസം രാത്രി ഏഴോടെ ആതിരയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ദേഹത്ത് തീപടരുന്നതാണ്. ഷാനവാസിനും പൊള്ളലേറ്റ നിലയിലായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പൊലീസ് പറയുന്നത്: ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിയോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ഷാനവാസ് ആതിരയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി. ഷാനവാസിനും ഗുരുതരമായി പൊള്ളലേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ദേഹത്തു തീ പടര്‍ന്ന് വീട്ടില്‍ ഓടുന്ന ആതിരയെയാണ് കണ്ടത്.

ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ അഞ്ചല്‍ പൊലീസ് ആശുപത്രിയില്‍ എത്തിച്ചു. നാല്‍പത് ശതമാനത്തോളം പൊള്ളലേറ്റ ഷാനവാസ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.