വര്‍ഗീയ കലാപത്തിന് ശ്രമം; സമൂഹമാധ്യമങ്ങള്‍ വഴി പ്രകോപന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റില്‍

Post fake messages through social media

0

ആലപ്പുഴ: സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

പത്തിയൂര്‍ എരുവ കിഴക്കേവീട്ടില്‍ തറയില്‍ സുധീറിന്റെ മകന്‍ അമീര്‍ സുഹൈലിനെ(24)യാണ് കായംകുളം പോലിസ് അറസ്റ്റ് ചെയ്തത്.

മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ നേതാവ് ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കായംകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പ്രകോപനപരമായ രീതിയില്‍ മുദ്രാവാക്യം മുഴക്കി പങ്കെടുക്കുകയും, അതിന്റെ വീഡിയോ ഫേസ് ബുക്ക് പ്രൊഫൈല്‍ വഴി പ്രചരിപ്പിച്ച്‌ ലഹള ഉണ്ടാക്കുന്നതിനും ശ്രമിക്കുകയായിരുന്നു.

ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച അമീര്‍ സുഹൈലിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക്ക് ലാബില്‍ അയച്ച്‌ ശാസ്ത്രീയ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.

ജില്ലയിലെ സാമൂഹിക മാധ്യമങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണ്. സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചുവരുന്നു.

മതസൗഹാര്‍ദ്ദം തകര്‍ത്തുള്ള പ്രചരണം നടത്തുന്ന വ്യക്തികളും സംഘടനകളും സൈബര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.

പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവ് അറിയിച്ചു.

Post fake messages through social media