അടുത്ത അഞ്ച് ദിവസം മഴയ്ക്ക് ശമനം; ശക്തമായ കാറ്റിന് സാധ്യത

Possibility of strong winds

0

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴയ്ക്ക് ശമനമുണ്ടായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു. എന്നാല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

നവംബര്‍ 05: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം.

നവംബര്‍ 06: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ അതി തീവ്ര ന്യൂനമര്‍ദം വീണ്ടും ദുര്‍ബലമായി തീവ്ര ന്യൂനമര്‍ദമായി മാറി ഒഡിഷയിലെ പുരി തീരത്തിനടുത്ത് ആറ് മണിക്കൂറിനുള്ളില്‍ എത്തിച്ചേരാന്‍ സാധ്യത. തുടര്‍ന്ന് വടക്ക് – വടക്കു കിഴക്ക് ദിശയില്‍ ഒഡിഷ തീരത്ത് കൂടി സഞ്ചരിച്ചു ഇന്ന് അര്‍ദ്ധരാത്രി പശ്ചിമ ബംഗാള്‍ തീരത്തെത്തി വീണ്ടും ശക്തി കുറഞ്ഞു ശക്തിയേറിയ ന്യൂനമര്‍ദമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് വടക്ക് പടിഞ്ഞാറന്‍, അതിനോട്‌ ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ , ഒഡിഷ തീരങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ട്.

Possibility of strong winds