RSS പ്രവർത്തകന്റെ വീട്ടിൽ സ്‌ഫോടനം ;ലക്‌ഷ്യം കലാപം;വ്യാജ പ്രചാരണവുമായി പോപ്പുലർ ഫ്രണ്ട്;

Popular Front with fake propaganda

0

കണ്ണൂർ ;ആർഎസ്എസ് പ്രവർത്തകരെ തിരഞ്ഞു പിടിച്ചു ഇല്ലാതാക്കുന്ന പ്രവണതയാണ് അടുത്തിടെ ആൻഡ് വരുന്നത്,പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിതിന്റെ കൊലപാതകം കഴിഞ്ഞു ഒരാഴ്ച പിന്നിടുമ്പോഴാണ് കണ്ണൂരിൽ മറ്റൊരു പ്രവർത്തകന്റെ വീട്ടിൽ സ്ഫോടനം നടന്നു എന്ന തെറ്റായ പ്രചാരണവുമായി ഇറങ്ങിയിരിക്കുകയാണ് പോപ്പുലർ ഫ്രണ്ട്.

ആർഎസ്എസ് നേതാവിനെതിരെയാണ് വീണ്ടും വ്യാജ പ്രചാരണം നടത്തിയിരിക്കുന്നത്.. ആർഎസ്എസ് വിഭാഗ് കാര്യകാരി സദസ്യൻ സജീവൻ ആറളത്തിനെതിരെയാണ് പോപ്പുലർ ഫ്രണ്ട് ആസൂത്രിതമായ വ്യാജപ്രചാരണം നടത്തിയത്. സജീവൻ ആറളത്തിന്റെ വീട്ടിൽ സ്‌ഫോടനം നടന്നുവെന്നാണ് ആരോപണം. പോപ്പുലർ ഫ്രണ്ടിന്റെ മുഖപത്രമായ തേജസിലൂടെയാണ് ഇക്കാര്യം വ്യാപകമായി പ്രചരിപ്പിച്ചത്.

വ്യാജ പ്രചരണത്തിലൂടെ കലാപം നടത്താനാണ് പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിടുന്നത് എന്നാണ് സൂചന.ഓൺലൈൻ മാധ്യമം വഴി ഇന്നെലയാണ് വാർത്ത പുറത്തുവന്നത്. സജീവൻ ആറളത്തിന്റെ വീട്ടിൽ ഞാറാഴ്ച രാത്രി ഉഗ്രസ്‌ഫോടനം ഉണ്ടായെന്നും സംഭവത്തിൽ പോലീസ് സമഗ്രാന്വേഷണം നടത്തണമെന്നുമാണ് പോപ്പുലർ ഫ്രണ്ട് ആവശ്യപ്പെട്ടത്. സ്‌ഫോടനം പോലീസ് കണ്ടില്ലെന്ന് നടിക്കുകയും നിസ്സാരവൽക്കരിക്കുകയുമാണ് ചെയ്യുന്നത്. ബോംബ് സ്‌ഫോടനം വെറും ഏറു പടക്കമാക്കി കേസ് ഇല്ലാതാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും പോപ്പുലർ ഫ്രണ്ട് പ്രചരിപ്പിച്ചു.ആർഎസ്എസ് കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിൽ പോലും ആയുധ ശേഖരവും ബോംബ് നിർമ്മാണവും തകൃതിയായി നടക്കുമ്പോഴും പോലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.

ഇവിടങ്ങളിൽ റെയ്ഡ് നടത്താൻ പോലീസ് തയ്യാറാകുന്നില്ല. സംസ്ഥാനത്തുടനീളം കലാപം നടത്താൻ തയ്യാറെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ആയുധ ശേഖരവും ബോംബ് നിർമ്മാണവും നടക്കുന്നത്. ഉഗ്ര സ്‌ഫോടനം നടന്ന പശ്ചാത്തലത്തിൽ ആർഎസ്എസ് നേതാവിനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാവണമെന്നും പോപ്പുലർ ഫ്രണ്ട് നേതാവ് എ പി മഹമൂദ് ആവശ്യപ്പെട്ടിരുന്നു.ആർഎസ്എസ് പ്രവർത്തകർ തിരിച്ചടിക്കാൻ വേണ്ടി സ്വന്തം വീടുകളിൽ ബോംബും മറ്റു സ്‌ഫോടക വസ്തുക്കളും ഉണ്ടാക്കിയെന്നും അതിനിടയിൽ ആണ് സ്ഫോടനം നടന്നതുമെന്നുള്ള പ്രചാരണങ്ങളാണ് ഇവർ ആരോപിക്കുന്നത്.

എന്നാൽ ഇത്തരത്തിലൊരു സ്‌ഫോടനം നടന്നിട്ടില്ലെന്നും പോപ്പുലർ ഫ്രണ്ടിന്റെ വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകുമെന്ന് സജീവൻ അറിയിച്ചു.അവർ മനഃപൂർവം ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ഇതിനെതിരെ പോലീസിൽ പരാതി നൽകി വേണ്ട നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന്റെ വധഭീഷണിയെ തുടർന്ന് രണ്ട് ഗൺമാൻമാർ സുരക്ഷയുള്ള നേതാവാണ് സജീവൻ ആറളം.

സംസ്ഥാനത്ത് വീണ്ടും കലാപം അഴിച്ചുവിടുന്നതിന്റെ ഭാഗമായാണ് പോപ്പുലർ ഫ്രണ്ട് ഇത്തരത്തിലുള്ള പ്രചാരണം നടത്തുന്നത് എന്നാണ് വിലയിരുത്തൽ.സഞ്ജിതിന്റെ കൊലപാതകവുമായി ബന്ധപെട്ടു അറസ്റ്റ് ചെയ്താ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ നടപടിയിൽ പ്രതിഷേധിച്ചും ആവാം ഇത്തരമൊരു വ്യാജ പ്രചാരണം.

Popular Front with fake propaganda