NBTV ക്കെതിരെ പോപ്പുലർ ഫ്രണ്ട്!

Popular front against NBTV

0

കോന്നി വയക്കരയില്‍ ഉപേക്ഷിച്ച നിലയില്‍ ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയ സംഭവത്തില്‍  ബിജെപി പത്തനംതിട്ട ജില്ലാ സെക്രട്ടറി വിഷ്ണു മോഹനെതിരെയും എന്‍ബി ടിവിക്കെതിരേയും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോന്നി പോലിസില്‍ പരാതി നല്‍കി. പോപുലര്‍ ഫ്രണ്ടിനെതിരെ വ്യാജആരോപണങ്ങള്‍ ഉന്നയിക്കുകയും സംഘടനയെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താനുമാണ് ബിജെപി ശ്രമിക്കുന്നത് എന്ന് കാണിച്ചാണ് പോപ്പുലർ ഫ്രണ്ട് കോന്നി ഏരിയാ പ്രസിഡന്റ് മുഹമ്മദ് ഷാ പോലീസിൽ പരാതി നൽകിയത്.

Nbtv വാർത്ത കൊടുത്തത് കൃത്യമായി വിവരത്തിന്റെ അടിസ്ഥാനത്തിലാണ്.nbtv യോട് ഈ സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പത്തനംതിട്ട ജില്ലാ സെക്രട്ടറി അതേ കുറിച്ച് പറഞ്ഞ കാര്യങ്ങൾ അതാണ് nbtv സംപ്രേക്ഷണം ചെയ്തത് . അതിലാണിപ്പോൾ nbtv ക്കെതിന്റെ പരാതിയുമായിട്ട് പോപ്പുലർ ഫ്രണ്ട് രംഗത്ത് വന്നത്.

ഒരു പൊതുപ്രവർത്തകൻ, ഒരു  ദേശീയ രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്വത്തപ്പെട്ട നേതാവ്, അദ്ദേഹം nbtv എന്ന മാധ്യമത്തോട് പറഞ്ഞ കാര്യങ്ങൾ അതാണ് nbtv സംപ്രേക്ഷണം ചെയ്തത്. അതിലാണിപ്പോൾ  പോപ്പുലർ ഫ്രണ്ട് പരാതിയുമായി nbtv ക്കെതിരെ രംഗത്ത് വന്നിട്ടുള്ളത്.ഈ കേസിലൂടെ nbtv യെ നിശബ്ദമാക്കാമെന്ന് കരുതിയെങ്കിൽ തെറ്റി.nbtv ദേശീയതയുടെ പക്ഷത്ത് ഉറച്ച് നിന്ന് തന്നെ മുന്നോട്ട് പോകും.ഒരു പരാതിക്കുമുന്നിലും ഭയപ്പെടുന്നവരല്ല nbtv.

nbtv കൊടുത്ത വാർത്ത അത് സത്യസന്ധ്യമാണെന്നും ആ വാർത്തയിൽ പറയുന്ന കാര്യങ്ങൾ, അത് ചിലർക്ക് പ്രശ്നമായി എന്നുള്ള കാര്യങ്ങളും ഈ പരാതിയിൽ നിന്നു തന്നെ വ്യക്തമാണ്.ഈ പരാതി നൽകിയ സംഘടന ഒരിക്കലും nbtv യുമായി ബന്ധപ്പെടുകയോ അവർക്ക് പറയാനുള്ളത് പറയുകയോ ചെയ്തില്ല.അവർ ബോധപൂർവം nbtv ക്കെതിരെ വ്യാജമായി പരാതി നൽകുകയായിരുന്നു.

nbtv ആ വാർത്തയിൽ ബിജെപി പത്തനംതിട്ട ജില്ല സെക്രട്ടറിയുടെ സംഭാഷണമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.അതിന്റെ പേരിൽ nbtv യെ വേട്ടയാടുവാനാണ് nbtv ശ്രമിക്കുന്നതെങ്കിൽ ഈ ശ്രമങ്ങൾക്ക് മുന്നിൽ nbtv ഒരിക്കലും മുട്ട് മടക്കില്ല.nbtv യോട് ബിജെപി പത്തനംതിട്ട ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ പറഞ്ഞത് ഇങ്ങനെയാണ്.

വിഷ്ണു മോഹൻ പറയുന്ന കാര്യങ്ങളിൽ പോപ്പുലർ ഫ്രണ്ട്എന്ന സംഘടനയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ടോ മറുപടിയോ ഉണ്ടെങ്കിൽ അക്കാര്യം അവർക്ക് മാധ്യമ സ്ഥാപനം എന്ന നിലയ്ക്ക് nbtv യെ അറിയിക്കാമായിരുന്നു.എന്നാൽ അവർ അങ്ങനെയും ചെയ്തില്ല.അവർ പോലീസിനെ സമീപിച്ച് കൊണ്ട് nbtv നൽകിയത് വ്യാജ വാർത്തയാണ് എന്നാണ് പറയുന്നത്. എന്നാൽ nbtvയുടെ പക്കൽ ഈ വാർത്തയ്ക്ക് ആധാരമായ ബിജെപി പത്തനംതിട്ട ജില്ലാ സെക്രട്ടറി വിഷ്ണു മോഹന്റെ സംഭാഷണമുണ്ട്.

ആ സംഭാഷണമാണ് ഇപ്പോഴും സംപ്രേക്ഷണം ചെയ്യുന്നത്.അതുകൊണ്ട് തന്നെ നിങ്ങൾക്ക് nbtv സ്വീകരിക്കുന്ന നിലപാടുകളോടും nbtv ഉയർത്തുന്ന ദേശീയതയോടും ഒക്കെയുള്ള വിരോധമാണ് ഇങ്ങനെ പരാതിയുടെ രൂപത്തിൽ മാറുന്നതെങ്കിൽ ഇത്തരം സമീപനത്തോട് യാതൊരു വിട്ടുവീഴ്ചയും nbtv സ്വീകരിക്കില്ല.പരാതി കൊടുത്ത് nbtv യെ നിശബ്ദമാക്കാമെന്ന് നിങ്ങൾ കരുതുകയും വേണ്ട. പത്തനാപുരത്തും കോന്നിയിലും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ സത്യം പുറത്ത് വന്നേമതിയാകൂ.

 

Popular front against NBTV