പൊന്മുടി, കല്ലാർ ഇക്കോടൂറിസം കേന്ദ്രങ്ങൾ അടച്ചു

Ponmudi and Kallar ecotourism centers closed

0

തിരുവനന്തപുരം : പൊന്മുടി, കല്ലാർ ഇക്കോടൂറിസം കേന്ദ്രങ്ങൾ അടച്ചു.

വിതുര ഗ്രാമപഞ്ചായത്തിലെ കല്ലാർ വാർഡ് കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊന്മുടി, കല്ലാർ ഇക്കോടൂറിസം കേന്ദ്രങ്ങൾ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ പ്രവർത്തിയ്ക്കുന്നതല്ല.

പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് പരിധിയിലാണു പൊന്മുടി എങ്കിലും യാത്ര വിതുര പഞ്ചായത്തിലൂടെ ആണ്. വിതുരയിലെ എട്ട് വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ പരിധിയിലാണ്. സന്ദർശകരുടെ തിരക്കിനെ തുടർന്നു ഒക്ടോബർ ഒന്നു മുതൽ പ്രവേശനത്തിനു നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അടച്ചിട്ടത്.

Ponmudi and Kallar ecotourism centers closed