സഞ്ജിത്തിന്റെ കൊലക്കു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നു റിമാന്‍ഡ് റിപ്പോർട്ട്‌

Political hand behind this murder

0

പാലക്കാട് : ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നത് അഞ്ചംഗ സംഘമെന്ന് പോലീസ്.

രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇവരെ എല്ലാവരേയും തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു.

കേസില്‍ എട്ട് പേര്‍ക്കാണ് പങ്കുള്ളത്. ഇവരുടെ പേര് വിവരങ്ങള്‍ ഒന്നാം പ്രതിയുടെ മൊഴിയില്‍ നല്‍കിയിട്ടുണ്ട്. അഞ്ച് പേര്‍ക്കാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കാളിത്തം ഉണ്ടായിരുന്നത്.

അവശേഷിക്കുന്ന മൂന്ന് പ്രതികള്‍ കൊലയാളി സംഘത്തിന് എല്ലാ സഹായവും നല്‍കി.

കൊല നടന്ന നവംബര്‍ 15ന് രാവിലെ ഏഴിന് അഞ്ചു പ്രതികള്‍ കാറിലെത്തി സഞ്ചിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മറ്റ് മൂന്ന് പേര്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുകയായിരുന്നു.

പ്രതികളെല്ലാവരും പാലക്കാട് ജില്ലയില്‍ നിന്നുള്ളവരാണ്. അക്രമി സംഘത്തിന്റെ കാറോടിച്ചയാളാണ് ഇപ്പോള്‍ പിടിയിലായ ഒന്നാം പ്രതി. മറ്റൊരാള്‍ കൂടി പിടിയിലായിട്ടുണ്ട്.

അതേസമയം കേസില്‍ കൂടുതല്‍ പേര്‍ കസ്റ്റഡിയിലുള്ളതായാണ് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. അറസ്റ്റിലായ പ്രതികളുടെ പേര് വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല.

 

Political hand behind this murder