തലശ്ശേരി;BJPക്ക് കേസ്;പോപ്പുലർ ഫ്രണ്ടിനൊപ്പം പോലീസ്;ഏകപക്ഷീയമായ നിലപാടില്‍ രോഷം ശക്തം

Police with the Popular Front

0

തലശ്ശേരി;കഴിഞ്ഞ ദിവസം തലശ്ശേരിയിൽ ഉണ്ടായ പോപ്പുലർ ഫ്രണ്ടിന്റെ കൊലവിളി പ്രകടനത്തിലും കേസെടുക്കാന്‍ തയ്യാറാകാത്ത പോലീസ് ബിജെപി നേതാക്കള്‍ക്കെതിരെ ഏകപക്ഷീയമായി കേസെടുതിരിക്കുകയാണ്.പ്രകടനത്തെ തുടര്‍ന്നുണ്ടായ ജനകീയ പ്രതിഷേധത്തിലും പോലീസ് സ്വീകരിക്കുന്ന ഏകപക്ഷീയമായ നിലപാടില്‍ രോഷം ശക്തംമായിരിക്കുകയാണ്.

ഇതിനെതിരെ ബിജെപി ആര്‍എസ്എസ് നേതൃത്വത്തിന് കടുത്ത എതിര്‍പ്പാണ് ഉളളത്.ഡിസംബര്‍ 6 വരെ നിലനില്‍ക്കുന്ന നിരോധനാജ്ഞ വന്നത്‌പോലും എസ്ഡിപിഐ നടത്തിയ മത വിദ്വേഷത്തിന്റെ പുറത്താണ്. സിസംബര്‍ 1 നു നടത്തിയ കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ പ്രകടനം സമാധാനപരമായിരുന്നു.എന്നാല്‍ എവിടെ നിന്നോ എഡിറ്റ് ചെയ്ത വീഡിയോകള്‍ ഇറക്കി ബിജെപിയെ കരുവാക്കി കലാപം ഉണ്ടാക്കാനുളള് ശ്രമമായിരുന്നു ഇതിനു പിന്നില്‍.

പിന്നീട് ഇതിനെതിരെ ആണെന്ന തരത്തില്‍ എസ്ഡിപിഐ , പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തിയ പ്രകടനത്തില്‍ രാജ്യവിരുദ്ധവും സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുന്നതുമായ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടും പോലീസ് നടപടി സ്വീകരിച്ചിട്ടില്ല.പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തിലും സിപിഎം പരിപാടിയിലും ഒരേ ആളുകള്‍ പങ്കെടുത്തതിനാലാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കെതിരെ കേസെടുക്കാത്തത്.

സിപിഎം നേതൃത്വത്തെ തൃപ്തിപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നത്. കൊലവിളി പ്രകടനം കഴിഞ്ഞ് സംഘര്‍ഷം സൃഷ്ടിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ സംഘടിച്ചപ്പോള്‍ പോലീസ് നിഷ്‌ക്രിയമായിരുന്നു.ഇതിനെതിരെ സമാധനപരമായി പ്രതിഷേധിക്കാന്‍ അവസരം നല്‍കമെന്ന ബിജെപിയുെട ആവിശ്യം ഭരണകൂടം എതിര്‍ത്തു. മാത്രമല്ല തലശ്ശേരി പോലീസ് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.

നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന സംഘടന ഇതിനെതിരെയാണ് നഗരത്തില്‍ പ്രതിഷേധന പ്രകടനം നടത്തിയത്.ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഒഴുകിയെത്തിയ പ്രകടനത്തിന് മുന്നില്‍ പൊലീസിനും ഭരണകൂടത്തിനും നോക്കി നില്‍ക്കാനെ സാധിച്ചിട്ടുളളൂ.

പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്ന ആരോപണമുയര്‍ന്നപ്പോള്‍ ശബ്ദ സാമ്പിളുകള്‍ പരിശോധിക്കണമെന്നും ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും നേതൃത്വം പറഞ്ഞിട്ടും പ്രകടനത്തില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പരിശോധന നടത്തി അവരെ അറസ്റ്റ് ചെയ്തു.

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിന്ദുവിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച ഹൈന്ദവ പ്രസ്ഥാനങ്ങളുടെയും ബിജെപിയുടെയും ജില്ലാ നേതാക്കളെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായത് പോലീസിന്റെ ഇരട്ടത്താപ്പും വിധേയത്വവുമാണ് കാണിക്കുന്നത്.

Police with the Popular Front