ശബരിമലയും പരിസര പ്രദേശങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി തുടരും : കൊറോണ മാനദണ്ഡങ്ങളിൽ ഇളവ്

Police say there are security issues in Sabarimala

0

പത്തനംതിട്ട : ശബരിമലയേയും പരിസര പ്രദേശങ്ങളെയും അടുത്ത ഒരു വർഷത്തേക്ക് കൂടി പ്രത്യേക സുരക്ഷാ മേഖലയാക്കി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. പേലീസിന്റെ ആവശ്യം അംഗീകരിച്ചാണ് സംസ്ഥാന സർക്കർ ഉത്തരവിറക്കിയത്.ശബരിമലയിൽ മുൻ വർഷങ്ങളിൽ ഉണ്ടായിരുന്ന സുരക്ഷാ പ്രശ്‌നം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതിനാൽ ഒരു വർഷത്തേക്ക് കൂടി ശബരിമലയേയും പരിസര പ്രദേശങ്ങളെയും സുരക്ഷാ മേഖലയാക്കി നിലനിർത്തണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്.

അവിശ്വാസികൾ ചേർന്ന് യുവതികളെ നിർബന്ധിച്ച് മല ചവിട്ടിക്കാൻ ശ്രമം നടത്തി. കോടതി വിധി നടപ്പാക്കുമെന്ന് ഇടത് സർക്കാരും ആചാരാനുഷ്ഠാനങ്ങളിൽ ഒരു വിട്ടുവീഴ്ചയ്‌ക്കും അനുവദിക്കില്ലെന്ന് ഭക്തരും നിലപാട് എടുത്തതോടെ കാര്യങ്ങൾ സംഘർഷ സ്ഥിതിയിലെത്തി. തുടർന്ന് 2018 ലാണ് ശബരിമലയെ പ്രത്യേക സുരക്ഷാ മേഖലയാക്കിയത്. ഇലവുങ്കൽ മുതൽ കുന്നാർഡാം വരെയുള്ള സ്ഥലമാണ് പ്രത്യേക സുരക്ഷാ മേഖലയിൽ ഉൾപ്പെടുന്നത്.

ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തർക്കായി ആരോഗ്യ വകുപ്പ് കൊറോണ സുരക്ഷ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ചു.വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് ദർശനത്തിനായെത്തുന്ന ഭക്തർക്ക് കൊറോണ പ്രതിരോധ വാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ മതിയാകുമെന്ന ഇളവാണ് ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്നത്.

Police say there are security issues in Sabarimala