പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം കടുപ്പിച്ചു; കടകള്‍ രാത്രി 10 വരെ മാത്രം; പരിശോധന കര്‍ശനമാക്കാന്‍ പൊലീസിന് നിര്‍ദേശം

Police instructed to tighten checks

0

തിരുവനന്തപുരം: ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം കടുപ്പിച്ചു.

രാത്രി പത്തുമണി വരെ മാത്രമേ ആഘോഷങ്ങള്‍ പാടുള്ളൂവെന്ന് പൊലീസ് നിര്‍ദേശിച്ചു. ആള്‍ക്കൂട്ടങ്ങള്‍ പാടില്ല, കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. പരിശോധന കര്‍ശനമാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹോട്ടലുകളില്‍ ഡിജെ പാര്‍ട്ടികള്‍ക്കും നിയന്ത്രണമുണ്ട്. രാത്രി 10 ന് ശേഷം പാര്‍ട്ടികള്‍ പാടില്ല. കടകള്‍ രാത്രി പത്തുമണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. രാത്രി കര്‍ഫ്യൂ നിലവില്‍ വന്നതോടെ ആരാധനാലയങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Police instructed to tighten checks