65 കാരനെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യാതെ പോലീസ്!

Police cruelty towards 65 years old man

0

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ പഴയകുന്നുമ്മേൽ പഞ്ചായത്തിൽ അരങ്ങേറിയ ഒരു സംഭവം നമ്മുടെ അധികാരികളുടെ ശ്രദ്ധയിൽ പെടണം.ഇത്രയും ഗുരുതരമായ സംഭവം അരങ്ങേറുമ്പോൾ അത് നമ്മുടെ ഭരണകൂടവും പോലീസും ഒന്നും കണ്ടില്ലെന്നു നടിക്കാൻ പാടുള്ളതല്ല.

65 വയസുള്ള ഒരാളോട് ചെയ്ത ക്രൂരത നമ്മുടെ ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത പോലീസ് സംവിധാനത്തിന്റെ കഴിവ് കേട് അങ്ങനെയെല്ലാം തുറന്നു കാട്ടുന്നതാണ്.കിളിമാനൂരിൽ മാർക്കറ്റിൽ പച്ചക്കറി വ്യാപാരം നടത്തുന്നത്തുവാൻ അനുവദിക്കില്ലെന്ന വാശിയോടെയാണ് ഈ 65 വയസുകാരനെ ചിലർ മർദിച്ചത്.

65 വയസുള്ള തമ്പിയുടെ ആകെയുള്ള വരുമാന മാർഗമാണ് ഈ പച്ചക്കറി വ്യാപാരം.ഈ കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ പ്രതീകമാണ് തമ്പി,അങ്ങനെയുള്ള തമ്പിയോട് ക്രൂരമായി പെരുമാറിയ ഈ മനുഷ്യത്ത മില്ലാത്തവർക്കെതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും പോലീസ് തയ്യാറായിട്ടില്ല.

തമ്പി മർദ്ദനമേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.തമ്പിയെ പച്ചക്കറി കച്ചവടം നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞു മർദിച്ചവരുടെ പേരുവിവരങ്ങൾ അടക്കം പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയെടുക്കാത്തതിനെ തുടർന്ന് ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും ഒക്കെ പരാതി നൽകിയിട്ടുണ്ട്.

നമ്മുടെ പോലീസ് സംവിധാനത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന മനുഷ്യത്വ രഹിതമായ നടപടികളുടെ ഒരു ഉദാഹരണമായി ഈ പരാതിയിൽ പോലീസ് സ്വീകരിക്കുന്ന ഉദാസീന മനോഭാവവും മാറിയിരിക്കുകയാണ്.മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ അതിൽ ഇടപെട്ട് അന്വേഷണം നടത്തി പരാതിക്കാരന് നീതി ഉറപ്പു വരുത്തുന്നതിന് നമ്മുടെ പോലീസ് പരാജയപെടുവാൻ പാടില്ല.

തൊഴിൽ എടുക്കാൻ അനുവദിക്കില്ല എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള ഗുണ്ടായിസം തന്നെയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.ഗുണ്ടായിസത്തിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ അത് ഗുണ്ടായിസത്തിനുള്ള പ്രോത്സാഹനമാണ് എന്ന് നമ്മുടെ പോലീസ് എപ്പോഴാകും മനസിലാക്കുക.

എന്തായാലും കോവിഡ് മഹാമാരിയുടെ കാലത്ത് ഇങ്ങനെ പോലീസ് പെരുമാറുമ്പോൾ അത് സമൂഹത്തിൽ നൽകുന്നത് തെറ്റായ സന്ദേശം തന്നെയാണ്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണം.ഇനിയും വൈകിയിട്ടില്ല ഈ സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി സംബന്ധിച്ച് കൃത്യമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണം.

കച്ചവടം എന്നത് കയ്യൂക്കിന്റെയും അധികാരത്തിന്റെയും ബലത്തിൽ ചിലർ കുത്തകയാക്കുന്നത് അനുവദിക്കാൻ പാടില്ല. മനുഷ്യത്വ പരമായ സമീപനം അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. തെറ്റ് ചെയ്തവർ ആരായാലും അവരെ മാതൃകാ പരമായി ശിക്ഷിക്കുക തന്നെ വേണം.

65 വയസുള്ള ഒരാൾ ജീവിക്കാൻ വേണ്ടി ഒരു തൊഴിൽ ചെയ്യുമ്പോൾ അദ്ദേഹത്തിന് ആവശ്യമുള്ള സംരക്ഷണം നൽകുന്നതിന് നമ്മുടെ ഭരണകൂടത്തിന് അത് സർക്കാർ ആയാലും പഞ്ചായത്ത് ആയാലും പോലീസ് ആയാലും കഴിയണം.എന്തായാലും നിലവിലെ സാഹചര്യത്തിൽ ഈ പരാതിപോലും കണ്ടില്ലെന്നു നടിക്കുന്ന പോലീസ് നടപടി പ്രതിഷേധാർഹമാണ്.

നീതി നിഷേധിക്കപ്പെടുന്നവർക്കൊപ്പം നമ്മുടെ സർക്കാർ സംവിധാനങ്ങൾ ഒന്നും ഇല്ല എന്നത് ഈ സംഭവത്തിൽ നിന്ന് വ്യക്തമാണ്.

മനുഷ്യാവകാശം ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ അങ്ങനെയെല്ലാം ഇവിടെ ചവിട്ടി മെതിക്കപ്പെട്ടിരിക്കുന്നു,എന്നാൽ കിളിമാനൂർ പോലീസ് ഈ പ്രതിയോട് പുലർത്തുന്ന സമീപനം ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

അക്രമികൾക്കൊപ്പം നിൽക്കുന്ന പോലീസ് ഗുണ്ടാ രാജിന് വളം വെച്ച് കൊടുക്കുകയാണ്.പോലീസ് നടപടി ഗുണ്ടായിസത്തിനു പ്രോത്സാഹനമായി മാറുന്നത് അവസാനിപ്പിച്ചേ മതിയാകൂ.പരാതികളുമായി നീതി തേടി അലയുന്ന സാധാരണക്കാരുടെ നിരയിലേക്ക് 65 കാരനായ തമ്പി കൂടി ചേരുമ്പോൾ അത് നമ്മുടെ പോലീസ് സംവിധാനത്തിന്റെ പിടിപ്പുകേട് തന്നെയാണ് വ്യക്തമാക്കുന്നത്.

Police cruelty towards 65 years old man