പാക്​ അധീന കശ്​മീരില്‍ ഡാം നിര്‍മാണത്തിന്​ തുടക്കമിട്ടു പാകിസ്ഥാൻ

0

ഇസ്​ലാമാബാദ്​: ഇന്ത്യയുടെ കടുത്ത എതിർപ്പിനെ അവഗണിച്ചു കൊണ്ട് പാകിസ്ഥാൻ വീണ്ടും പ്രകോപനപരമായ നീക്കത്തിലേക്കു. ഇന്ത്യയുടെ എതിര്‍പ്പ്​ അവഗണിച്ച്‌​ പാക്​ അധീന കശ്​മീരില്‍ ഡാം നിര്‍മാണത്തിന്​ തുടക്കമിടുകയാണ് ഇത്തവണ. ചൈനയുടെ സഹായത്തോടെയാണ്​ ഡയമര്‍-ബാഷ
എന്ന വന്‍കിട ഡാം പാകിസ്​താന്‍ നിര്‍മിക്കുന്നത്​. പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ നിര്‍മാണ ഉദ്​ഘാടനം നിര്‍വ്വഹിച്ചു.

ഗില്‍ഗിത്​ ബള്‍ടിസ്​താനിലെ ചിലാസില്‍ നടന്ന ചടങ്ങില്‍ പാകിസ്ഥാൻ നിർമിക്കുന്ന മൂന്നാമത്തെ വലിയ ഡാംആയിരുക്കുമിതെന്നു ഇമ്രാൻ ഖാൻ പറഞ്ഞു.

4500 മെഗാവാട്ട്​ വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ്​ ലക്ഷ്യം. ചൈന പവര്‍ എന്ന ചൈനീസ്​ ഗവണ്‍മ​െന്‍റ്​ കമ്ബനിയാണ് ​നിർമ്മാണച്ചിലവിന്റെ 70 ശതമാനം മുതല്‍മുടക്കുന്നത്​. കഴിഞ്ഞ മേയിലാണ്​ ഡാം നിര്‍മാണ നീക്കത്തില്‍ ഇന്ത്യ കടുത്ത എതിര്‍പ്പ്​ അറിയിച്ചത്​. ലഡാക്കിലേറ്റ പരാജയത്തിന്റെ അപമാനവും ലോകരാഷ്ട്രങ്ങൾ ഇന്ത്യക്കു നൽകിയ സഹകരണവും കണ്ടു നടുങ്ങിപ്പോയി ചൈന ഇന്ത്യയെ തോൽപ്പിക്കുന്നതിനായി പാകിസ്താനെ കൂട്ടുപിടിക്കുകയാണ്.