തുടര്‍വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍വെച്ച്‌ പീഡിപ്പിച്ചു : മോന്‍സന്‍ മാവുങ്കലിനെതിരെ പോക്‌സോ കേസ്

Pocso case against Monson Mavumkal

0

 

കൊച്ചി: മോന്‍സന്‍ മാവുങ്കലിനെതിരെ പോക്‌സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. എറണാകുളം നോര്‍ത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മോന്‍സന്‍ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടില്‍ വച്ചായിരുന്നു പീഡനം. തുടര്‍വിദ്യാഭ്യാസം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 17 വയസ്സുള്ളപ്പോഴാണ് പീഡനം നടന്നതെന്ന് പെണ്‍കുട്ടിയും അമ്മയും ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് മോന്‍സനെതിരെ പോക്‌സോ കേസ് ചുമത്തിയത്. നിലവില്‍ ക്രൈംബ്രാഞ്ചാണ് മോന്‍സനെതിരായ കേസ് അന്വേഷിക്കുന്നത്. അതിനാല്‍ തന്നെ ഈ സംഭവവും ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയേക്കും.

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയും അമ്മയും മോന്‍സനെതിരായ പരാതി നോര്‍ത്ത് പോലീസ് സ്‌റ്റേനില്‍ നല്‍കുന്നത്. മോന്‍സന്റെ സ്വാധീനത്തെ കുറിച്ചുള്ള ഭയംകൊണ്ടാണ് ഇത്രയും നാളും ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്ന് പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു.

Pocso case against Monson Mavumkal