പിഎം-കിസാന്‍ പദ്ധതി: പത്താം ഗഡു പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി;20,000 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി നീക്കി വയ്ക്കുന്നത്

PM-Kisan project

0

ന്യുഡല്‍ഹി: പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി (പിഎം-കിസാന്‍) പ്രകാരം കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കുന്ന സാമ്ബത്തിക ആനുകൂല്യത്തിന്റെ പത്താം ഗഡു പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

10 കോടി കര്‍ഷകര്‍ക്കാണ് 2000 രൂപ വീതം ലഭിക്കുക.

കൂടാതെ 351 ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍സ് (എഫ്പിഒ) 14 കോടി രൂപ നല്‍കും.

1.24 ലക്ഷം കോടി കര്‍ഷകര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. വീഡിയോ കോണ്‍ഫറന്‍സ് വഴി മോദി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രഖ്യാപനം നടത്തിയത്.

2018 ഡിസംബര്‍ ഒന്നിനാണ് പിഎം കിസാന്‍ സമ്മാന്‍ നിധി നിലവില്‍ വന്നത്. ഇതുവരെ 1.61 ലക്ഷം കോടി രൂപയാണ് 11.5 കോടി ഗുണഭോക്താക്കള്‍ക്കായി നല്‍കിയത്.

നിലവിലെ സാമ്ബത്തിക വര്‍ഷത്തില്‍ 65,800 കോടി രൂപ അര്‍ഹരായ കര്‍ഷകര്‍ക്ക് കൈമാറിയതായി കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.

PM-Kisan project