ഇടത് ഇരട്ടത്താപ്പ് തുറന്ന് കാട്ടി BJP !

Petrol, diesel price;BJP against LDF

0

പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിക്കുന്ന ഇടത് മുന്നണിയെ ലക്ഷ്യം വെച്ച് BJP രംഗത്ത്.

പെട്രേൾ, ഡീസൽ ഉൽപ്പന്നങ്ങൾ GSTൽ കൊണ്ട് വരാനുള്ള നടപടി സ്വീകരിക്കാതെ ജനങ്ങളുടെ കണ്ണിൽ ‘ പൊടി ഇടുന്ന LDF സർക്കാരിൻ്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് BJP പ്രക്ഷോഭ പരിപാടികൾ ആരംഭിച്ചു.

പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിൽ സായാഹ്ന ധർണ നടത്തി ,ധർണ BJP സംസ്ഥാന സമിതി അംഗം അഡ്വ: കിഴക്കനേല സുധാകരൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ ഇടത് മുന്നണി സർക്കാരിനെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. ഇടത് മുന്നണി ജനങ്ങളെ കൊള്ളയടിക്കുന്ന മനോഭാവമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മണ്ഡലം പ്രസിഡൻ്റ് സി.ബി പ്രദീഷ് അധ്യക്ഷത വഹിച്ചു ,ദക്ഷിണ മേഖല ഉപാധ്യക്ഷൻ അഡ്വ ജി ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി ,ജില്ലാ വൈസ് പ്രസിഡൻ്റ് എ.ജി ശ്രീകുമാർ ,ജില്ലാ സെൽ കോർഡിനേറ്റർ C തമ്പി ,പാലത്തറ ഡിവിഷൻ കൗൺസിലർ അനീഷ് ,മഹിളാമോർച്ച ജില്ലാ ട്രഷറർ ഗീത ചിത്രസേനൻ, J ജയകുമാർ ,രാജേഷ് കായാമഠം ,ഹരീന്ദ്രൻ ,സുധീഷ് ദാസ് ,ചന്ദ്രചൂഢൾ ,വത്സലകുമാരി ,അജിത മയ്യനാട് എന്നിവർ പങ്കെടുത്തു.

Petrol, diesel price;BJP against LDF