പേടിഎം ആപ്പിനെതിരെ ജിയോ ദില്ലി ഹൈക്കോടതിയിൽ

0

പേടിഎം ആപ്പിനെതിരെ ജിയോ ദില്ലി ഹൈക്കോടതിയിൽ

പേടിഎം ആപ്പ് ഉപഭോക്താക്കൾ നേരിടേണ്ടിവരുന്ന പിഷിംഗ്‌ ആക്രമണങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാനും അതിന്റെ സാമ്പത്തിക ഉത്തരവാദിത്വം വെച്ചൊഴിയാനുമാണ് പേടിഎം ശ്രമിക്കുന്നതെന്ന് മുൻനിര ടെലികോം കമ്പനി ആയ ജിയോ ദില്ലി ഹൈക്കോടതിയിൽ സമര്പപ്പിച്ച സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തി.

കുറച്ചു ദിവസങ്ങൾക്കുമുമ്പ് പേടിഎം പ്രമോട്ടർ മാരായ വൺ 97 ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ഇന്ത്യയിലെ വിവിധ ടെലികോം കമ്പനികളായ എയർടെൽ, ജിയോ, വൊഡാഫോൺ, ഐഡിയ, എം.ടി.എൻ.എൽ., ബി.എസ.എൻ.എൽ. എന്നിവ മൊബൈൽ നെറ്റ്‌വർക്ക് വഴിയുള്ള പിഷിംഗ്‌ വ്യാജ സന്ദേശങ്ങൾ തടയാത്തതിനാൽ നൂറു കോടി രൂപയുടെ സാമ്പത്തിക നാസ്തവും മന ഹാനിയുമുണ്ടായി എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.

കേസ് ജൂൺ 24 നു വീണ്ടും പരിഗണിക്കാനിരിക്കെയാണ് ജിയോ ഈ മറുവാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഈ സത്യവാങ്മൂലത്തിൽ ജിയോ ട്രായിയെയും കുറ്റപ്പെടുത്തുന്നുണ്ട്. രാജ്യത്തെ ടെലികോം മേഖലയുടെ നിയന്ത്രണം കയ്യാളുന്ന ട്രായി തട്ടിപ്പുകോളുകളുടേയും സന്ദേശങ്ങളുടെയും കാര്യത്തിൽ കൃത്യമായ ഇടപെടലുകൾ നടത്തുന്നില്ല എന്നും ജിയോ കുറ്റപ്പെടുത്തുന്നു.