പാർവതി തിരുവോത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാകുമ്പോൾ …..

0

മലയാള സിനിമയിലെ നായികമാരിലൊരാളും wcc എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളുമായ പാർവതി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം ശ്രദ്ധയാകർഷിക്കുന്നു. സ്വപ്നയും സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ മോഹൻ ലാൽ അവതരിപ്പിച്ച കഥാപാത്രവും ചേർത്ത് വെച്ച് പാർവതി ഇൻസ്റ്റാഗ്രാമിൽ ചെയ്ത പോസ്റ്റ് സമകാലീന സംഭവങ്ങളെ കുറിച്ച് പറയാതെ പറയുന്നു. മുഖ്യമന്ത്രി തന്നെ നേരിട്ട് സ്വർണക്കള്ളക്കടത്തിനു നേതൃത്വം നൽകുന്ന കാര്യങ്ങൾ പറയുന്ന സിനിമ ഇന്നത്തെ സ്വർണക്കടത്തിന്റെ അന്തരീക്ഷത്തിൽ പാർവതി ആരുടെ നേരെയാണ് വിരൽ ചൂണ്ടുന്നതെന്നു പൊതു സമൂഹത്തിനു കാട്ടി തരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുകൾ കള്ളക്കടത്തു കേസിൽ മുഖ്യ പ്രതികൾ ആകുമ്പോൾ മുഖ്യമന്ത്രിയ്ക്കും അദ്ദേഹത്തിന്റെ ഓഫീസിനും ഈ കേസിൽ ഉള്ള ബന്ധവും ചർച്ചയാകുന്നു. സിനിമ രംഗത്ത് നിന്നും ചില നായികാ നടിമാരടക്കം പലരും ഈ കള്ളക്കടത്തിന്റെ ഭാഗമായി ചോദ്യം ചെയ്യപ്പെടുമ്പോഴും, നിർമാതാക്കളിൽ പലരും സംശയത്തിന്റെ നിഴലിലാകുമ്പോഴും ഈ ഇൻഡസ്ട്രയിൽ പെട്ടവർ മൗനം പാലിക്കുകയാണ്. പാർവതിക്കെങ്കിലും ഒരല്പം പ്രതികരണ ശേഷി കൈവന്നതിൽ അഭിമാനിക്കുന്നു.. ഒപ്പം ഒന്ന് കൂടി കുട്ടീ …..സാഗർ എന്ന മിത്രത്തെ മാത്രേ നിനക്കറിയൂ ജാക്കി എന്ന ശത്രുവിനെ നിനക്കറിയില്ല..