പരമേശ്വർജി അനുസ്മരണവും, ‘എരിഞ്ഞടങ്ങാത്ത കനലുകൾ’ പുസ്തക പ്രകാശനവും നടത്തി

Parameswarji Remembrance And book release

0

കോഴിക്കോട്: ഇന്ത്യ ബുക്സ് പ്രസിദ്ധീകരിച്ച ഋഷിതുല്യനായ പരമേശ്വർജി, മലബാറിലെ മാപ്പിള ലഹളകൾ എന്നീ പുസ്തകങ്ങളുടെ ചർച്ച ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് കേസരി ഭവനിൽ .കെ. രാമൻ പിള്ള ഉൽഘാടനം ചെയ്തു.

ജന്മഭൂമി ന്യൂസ് എഡിറ്ററും പരമേശ്വർജിയോടൊപ്പം അനവധി വർഷക്കാലം പ്രവർത്തിച്ച എം. ബാലകൃഷ്ണൻ പരമേശ്വർജി അനുസ്മരണ പ്രഭാഷണം നടത്തി.. എ. ശ്രീവൽസൻ രചിച്ച 1921 ലെ എരിഞ്ഞടങ്ങാത്ത കനലുകൾ എന്ന പുസ്തകം കെ.രാമൻ പിള്ള പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ പ്രൊഫാ.ശോഭീന്ദ്രന് നൽകി പ്രകാശനം ചെയ്തു.

മാധ്യമ നിരീക്ഷകൻ പി.ആർ. ശിവശങ്കർ പുസ്തക പരിചയം നടത്തി. പ്രൊഫാ. കെ.പി. സോമരാജൻ അധ്യക്ഷതവഹിച്ചു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ , പ്രിയദർശൻലാൽ ആശംസയർപ്പിച്ച് സംസാരിച്ചു.

ജന സംഘം നേതാവും 1973ലെ രക്തസാക്ഷി കൺവെൻഷൻ കൻവീനറുമായിരുന്ന അഡ്വ.പി. മോഹൻ ദാസ് മലബാറിലെ മാപ്പിള ലഹളകൾ എന്ന കെ രാമൻപിള്ള , പി.വി. കെ നെടുങ്ങാടി എന്നിവർ രചിച്ച പുസ്തകത്തെ കുറിച്ച് അവലോകനം നടത്തി. ഗ്രന്ഥ കർത്താവ്എ.ശ്രീവൽസൻ മറുപടി പ്രസംഗം നടത്തി.

Parameswarji Remembrance And book release