പത്മനാഭസ്വാമി ക്ഷേത്രം ഭരിക്കാനുള്ള തിരുവിതാംകൂർ രാജകുടുംബത്തിന്റെ അവകാശങ്ങൾ സുപ്രീം കോടതി ശരിവെച്ചു

0

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണപരമായ നടത്തിപ്പിനും ആചാര സംരക്ഷണത്തിനും തിരുവിതാംകൂർ രാജകുടുംബത്തിനു അവകാശമുണ്ടെന്ന് സുപ്രീം കോടതി.

ഒൻപതുവർഷമായി നിലനിൽക്കുന്ന തർക്കം പരിഹരിച്ചുകൊണ്ട് 2011 ജനുവരിയിൽ കേരള ഹൈക്കോടതിയുടെ വിധി റദ്ദാക്കി. രാജകുടുംബത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിൽ നിന്ന് ക്ഷേത്രത്തിന്റെ നിയന്ത്രണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.