അധികവരുമാനത്തിൽ കുറവ് വരുത്താൻ സംസ്ഥാന സ‍‌ർക്കാർ തയ്യാറാവണം;ഇന്ധന നികുതി കുറയ്ക്കണം;വി ഡി സതീശൻ

Opposition leader VD Satheesan said that the state should also reduce the fuel tax in proportion to the reduction by the Center.

0

കോഴിക്കോട് : കേന്ദ്രം കുറച്ചതിന് അനുപാതികമായി സംസ്ഥാനവും ഇന്ധനനികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . ഇപ്പോഴത്തെ വില കുറവ് താൽക്കാലിക ആശ്വാസം മാത്രമാണ്. സർക്കാരുകൾ നടത്തുന്നത് ടാക്സ് ടെററിസം ആണെന്നാണ് സതീശൻ പറയുന്നത്. വില ഇനിയും കൂടാൻ സാധ്യതയുണ്ട്, ഇപ്പോഴത്തേത് നിസാര കുറവ് മാത്രമാണ്. യുഡിഎഫ് സമരം തുടരും. സതീശൻ നിലപാട് വ്യക്തമാക്കി. കേന്ദ്രം കുറയ്‌ക്കുന്നതിനനുസരിച്ചുള്ള ആനുപാതിക കുറവല്ല കേരളത്തിൽ വേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശൻ.

പിണറായി വിജയന്റെ നിലപാട് ജനങ്ങളെ കളിയാക്കുന്നത് പോലെയാണ്. കേന്ദ്രത്തിന്റെ മാതൃകയിൽ സംസ്ഥാനവും നടപടിയെടുക്കണം. കേന്ദ്രം വില വർദ്ധിപ്പിച്ചപ്പോഴെല്ലാം കേരളത്തിന് അധികവരുമാനം ലഭിച്ചിരുന്നു. കെഎസ്ആർടിസി, ഓട്ടോ, ടാക്‌സി, മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് സബ്‌സിഡി നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

കേരളം നികുതിയിൽ ഇളവ് വരുത്തിയില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. അധിക വരുമാനം ഉപയോഗിച്ച് ഫ്യൂവൽ സബ്സിഡി നൽകണം. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും നികുതി കുറയ്‌ക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേന്ദ്ര സർക്കാർ നികുതി കുറച്ചിട്ടും സംസ്ഥാന സർക്കാർ കുറയ്‌ക്കാത്തതിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാറിനെ മാതൃകയാക്കി സംസ്ഥാന സർക്കാരും ഇന്ധനനികുതി കുറയ്‌ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മറ്റു പല സംസ്ഥാനങ്ങളും നികുതി കുറച്ച് കേന്ദ്രത്തിന് പിന്തുണ നൽകിയിട്ടും കേരള സർക്കാർ തപ്പിത്തടയുകയാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.

കേന്ദ്രം ഇന്ധനവില കുറച്ചത് ആശ്വാസകരമായ തീരുമാനമാണെന്നാണ് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞത്. സംസ്ഥാന സർക്കാർ ദുരഭിമാനം വെടിഞ്ഞ് ഇന്ധനവില കുറയ്‌ക്കാൻ തയ്യാറാകണം. നടപടി ഉണ്ടായില്ലെങ്കിൽ സംസ്ഥാനം സ്തംഭിപ്പിക്കുന്ന സമരം സംഘടിപ്പിക്കുമെന്നും സുധാകരൻ പറഞ്ഞു.

Opposition leader VD Satheesan said that the state should also reduce the fuel tax in proportion to the reduction by the Center.