ഓൺലൈൻ തൊഴിൽമേളയുമായി സൈൻ

ONLINE MEGA JOB FAIR 2021

0

കേന്ദ്ര തൊഴിൽ മന്ത്രാലയവും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈനും സംയുക്തമായി ചേർന്ന്  ഓൺലൈൻ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 2021 മാർച്ച് 5, 6 തീയതികളിലാണ് ഓൺലൈൻ തൊഴിൽ മേള സംഘടിപ്പിക്കുന്നത്.കേന്ദ്ര തൊഴിൽമന്ത്രാലയവുമായി ചേർന്ന് സൈൻ ഇതുവരെ കേരളത്തിൽ 28 ഓളം ഇടങ്ങളിൽ തൊഴിൽമേള സംഘടിപ്പിച്ചിട്ടുണ്ട്.

ഇതുവഴി 85000 ത്തോളം തൊഴിൽ രഹിതർക്കാണ് തൊഴിൽ ലഭിച്ചത്.തൊഴിൽ അന്വേഷകർക്കും ഉദ്യോഗാർഥികൾക്കും പുതിയ അവസരവുമായി എത്തുന്ന ഓൺലൈൻ തൊഴിൽ മേളയെക്കുറിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും സൈൻ  ചെയർമാനുമായ എ എൻ രാധാകൃഷ്ണൻ  NBTV യോട് സംസാരിച്ചു.

മാർച്ച് അഞ്ച് ആറ് തീയതികളിലായി കേന്ദ്ര തൊഴിൽ മന്ത്രാലയവും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈനും സംയുക്തമായി ചേർന്ന് ഒരു ഓൺലൈൻ തൊഴിൽ മേളയ്ക്ക് രൂപം കൊടുക്കാനൊരുങ്ങുകയാണെന്ന് എ എൻ രാധാകൃഷ്ണൻ  NBTV യോട് വ്യക്തമാക്കി.

കഴിഞ്ഞ മൂന്നുവർഷ കാലയളവിനുള്ളിൽ 28 ഓളം തൊഴിൽ മേളകളിലായി ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുകയും 85000 ത്തോളം ആളുകൾക്ക് ഷോർട്ട് ലിസ്റ്റ് ഉണ്ടാക്കി അവർക്ക് തൊഴിലിന് അനുസൃതമായി ഒരു അവസരം നേടി കൊടുക്കാൻ കഴിഞ്ഞതായും എ എൻ രാധാകൃഷ്ണൻ പറഞ്ഞു.

കൊറോണയുടെ കാലയളവിൽ രാജ്യത്ത് എമ്പാടുമുള്ള ആളുകൾ പ്രത്യേകിച്ച് വിദേശ മലയാളികളായ ആളുകൾ ഉൾപ്പെടെയുള്ളവർക്ക് അവരുടെ ജീവിതത്തിലും തൊഴിലുണ്ടായ മാറ്റങ്ങൾ എന്നതിനെയെല്ലാം അടിസ്ഥാനപെടുത്തി എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യത്തോടുകൂടി  കേന്ദ്രം വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ചുകൊണ്ട് കേരള ചേംബർ ഓഫ് കോമേഴ്സ് ഇൻഡസ്ട്രി, സൈൻ, നേഷൻ ഫസ്റ്റ് മൂവ്മെന്റ് തുടങ്ങിയ സംഘടനകളുടെ സഹായത്തോടുകൂടിയാണ് ഈ ഓൺലൈൻ തൊഴിൽ മേള സംഘടിപ്പിച്ചിരിക്കുന്നത്.

 

ONLINE MEGA JOB FAIR 2021