ഒമൈക്രോൺ;ജാഗ്രതയിൽ സംസ്ഥാനവും.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം

Omicron;Review meeting chaired by the Chief Minister today

0

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ അതിജാഗ്രതയിൽ സംസ്ഥാനവും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന കൊറോണ അവലോന യോഗം സ്ഥിതിഗതികൾ വിലയിരുത്തും. ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കേരളവും ജാഗ്രത കൂട്ടിയത്.

കഴിഞ്ഞ മൂന്ന് മാസമായി ഏറ്റവും കൂടുതൽ പ്രതിദിന രോഗികളും മരണവും കേരളത്തിലാണ്.വിദഗ്ദരുമായി ചർച്ച നടത്തി വിദഗ്ദസമിതി മുന്നോട്ടുവെയ്‌ക്കുന്ന നിർദ്ദേശങ്ങളും നിലവിൽ സ്വീകരിച്ച മുന്നൊരുക്കങ്ങളും യോഗത്തിൽ വിലയിരുത്തും. തിയേറ്ററുകളിൽ കൂടുതൽ പേരെ അനുവദിക്കുന്നതടക്കം ഇളവുകളും ഇന്ന് ചർച്ചയാകും.

തിയേറ്ററിൽ പ്രവേശിപ്പിക്കുന്നവരുട എണ്ണം 50 ശതമാനത്തിൽ നിന്ന് കൂട്ടണമെന്ന ആവശ്യം കഴിഞ്ഞ അവലോകന യോഗം ചർച്ച ചെയ്‌തെങ്കിലും അംഗീകരിച്ചിരുന്നില്ല.ഒമിക്രോൺ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടരാനാകും സർക്കാരിന്റെ തീരുമാനം.

വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാവർക്കും ഏഴ് ദിവസം ക്വാറന്റീൻ കർശനമാക്കാൻ ജില്ലകൾക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടാം ഡോസ് വാക്സിനേഷൻ ത്വരിതപ്പെടുത്തണമെന്ന് ആരോഗ്യവിദഗ്ധർ ആവശ്യപ്പെട്ടു. കൊറോണ സ്ഥിരീകരിക്കുന്നവരുടെ സാംപിളുകൾ ജനിതക ശ്രേണീകരണം നടത്തണം.വിദേശത്ത് നിന്ന് പുറപ്പെടുന്നതിന് മുൻപും എത്തിക്കഴിഞ്ഞും ക്വാറന്റീൻ കഴിഞ്ഞും ആർടിപിസിആർ പരിശോധന നടത്തണമെന്നും നിർദ്ദേശമുണ്ട്.

വാക്സിനേഷൻ വേഗത്തിലാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നിലവിൽ ജനസംഖ്യയുടെ 996 ശതമാനം പേർ ആദ്യ ഡോസും 63 ശതമാനം പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് രണ്ട് ഡോസ് വാക്സിനെടുക്കാത്ത 14 ലക്ഷം പേരുണ്ടെന്നത് ആശങ്ക കൂട്ടുന്നുണ്ട്.

Omicron;Review meeting chaired by the Chief Minister today