ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം ആയിരത്തോട് അടുക്കുന്നു; കൊറോണ രോഗികളുടെ എണ്ണത്തിലും വർദ്ധന

Omicron victims in India is approaching one thousand

0

ന്യൂഡൽഹി: രാജ്യത്ത് 13,154 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,48,22,040 ആയി. 82,402 പേരാണ് വിവിധ ഇടങ്ങിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

അതേസമയം, രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. 961 പേർക്കാണ് ഒമിക്രോൺ ബാധിച്ചത്. അതിൽ 263 കേസുകൾ ഡൽഹിലും, 252 കേസുകൾ മഹാരാഷ്‌ട്രയിലുമാണ് റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ദിവസമുണ്ടായ 268 മരണങ്ങൾ കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ച ആളുകളുടെ എണ്ണം 4,80,860 ആയി. രാജ്യത്ത് വാക്സിനേഷൻ പുരോഗമിക്കുകയാണ്.

ഇതുവരെ 143 കോടി വാക്സിൻ വിതരണം ചെയ്തുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ഒമിക്രോൺ ബാധിച്ച 320 ആളുകൾ രോഗം ഭേദമായി ആശുപത്രി വിട്ടു.

ഗുജറാത്തിൽ 97 പേർക്കും രാജസ്ഥാനിൽ 69 പേർക്കും കേരളത്തിൽ 65 പേർക്കും ഒമിക്രോൺ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Omicron victims in India is approaching one thousand