ന്യൂയോര്‍ക്കില്‍ അഞ്ചു പേര്‍ക്ക് കൂടി ഒമിക്രോണ്‍

Omicron for five more in New York

0

ന്യൂയോര്‍ക്ക്: ഭീതി വിതച്ച്‌ കൊണ്ട് ഒമിക്രോണ്‍ വൈറസ് ബാധിതരുടെ എണ്ണം ലോകത്ത് ഉയരുന്നതായി റിപ്പോര്‍ട്ട്.

അമേരിക്കയില്‍ അഞ്ചു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്ന് ഗവര്‍ണര്‍ കാത്തി ഹോച്ചുല്‍ ട്വീറ്റ് ചെയ്തു. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു.

ന്യൂയോര്‍ക്ക് സിറ്റിയില്‍ ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചത് 67കാരിക്കാണ്. ദക്ഷിണാഫ്രിക്കന്‍ യാത്രക്ക് ശേഷം ന്യൂയോര്‍ക്കില്‍ തിരിച്ചെത്തി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാമത്തെ രോഗിയെ ക്യൂന്‍സിലും കണ്ടെത്തി.

കാലിഫോണിയയാണ് യു.എസില്‍ ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ച നഗരം. പിന്നാലെ മിന്നിസോട്ടയിലും കൊളറാഡോയിലും രോഗബാധിതരെ കണ്ടെത്തി.

നവംബര്‍ 25ന് ദക്ഷിണാഫ്രിക്കയിലാണ് കൊറോണയുടെ വകഭേദമായ ഒമിക്രോണ്‍ വൈറസ് ആദ്യമായി ലോകാരോഗ്യ സംഘടന കണ്ടെത്തിയത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നവംബര്‍ ഒമ്ബതിനാണ് ആദ്യ സാമ്ബിള്‍ പരിശോധനക്കായി ശേഖരിച്ചത്.

Omicron for five more in New York