ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും വ്യാജ രേഖകളിൽ ഒപ്പിടുവിക്കൽ; സൗദിയിലെ NSH കമ്പനി ഉദ്യോഗസ്ഥർക്കെതിരെ വിവിധ ജില്ലകളിൽ പോലീസ് പരാതി

NRI Issue Police Complaint against NSH Officers in Kerala

0
Gulf Workers

 

സൗദി അറേബ്യയിലെ അൽ-ഖോബാർ (Al-Khobar) കേന്ദ്രമായി പ്രവർത്തിക്കുന്ന
നാസ്സർ.എസ്. അൽ-ഹജ്‌രി കോർപറേഷൻ (Nasser S. Al-Hajri Corporation – NSH)
എന്ന കമ്പനിയിലെ മലയാളികളായ ഉന്നത ഉദ്യോഗസ്ഥർ തൊഴിലാളികളിൽ നിന്ന് ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും വിവിധ രേഖകളിൽ ഒപ്പീടിച്ചു വാങ്ങിയെന്നു കാണിച്ച് NSH ൽ നിന്നും പിരിച്ചു വിട്ട തൊഴിലാളികളാണ് കേരളത്തിലെ വിവിധ ജില്ലകളിൽ പരാതി
നൽകിയിരിക്കുന്നത്.

ജീവൻ അപായപ്പെടുത്തുമെന്നും നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തി ബലപ്രയോഗത്തിലൂടെ കമ്പനി HR മാനേജറും തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയുമായ ശ്രീകുമാർദാസ് , അഡ്മിനിസ്ട്രേഷൻ മാനേജരും കൊല്ലം സ്വദേശിയുമായ ഷെറിൻ,
മാവേലിക്കര സ്വദേശി പ്രമോദ് വി എസ്, കൊല്ലം സ്വദേശി ഗിരീശൻ നായർ, കൊല്ലം സ്വദേശി സുമേഷ് എം പിള്ളൈ തുടങ്ങിയ NSH ഉദ്യോഗസ്ഥർ തൊഴിലാളികളെ റിക്രൂട് ചെയ്ത തിരുവനന്തപുരം സ്വദേശി ഉണ്ണികൃഷ്ണന്റെ നിർദേശ പ്രകാരം അറബിയിലും ഇംഗ്ലീഷിലുമുള്ള
വിവിധ രേഖകളിലും വെള്ളക്കടലാസുകളിലും തൊഴിലാളികളെക്കൊണ്ട് ഒപ്പുകൾ വെപ്പിച്ചുവെന്നാണ് തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം തുടങ്ങിയ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ തൊഴിലാളികൾ നൽകിയ പരാതിയിൽ
വ്യക്തമാക്കുന്നത്.രേഖകളിൽ ഒപ്പിട്ട ശേഷം മാത്രമേ കോവിഡ് ലോക്‌ഡോണിനിടയിലും നാട്ടിലേക്ക് മടങ്ങാനായി ടിക്കറ്റും കമ്പനിയുടെ

കൈവശമായിരുന്ന പാസ്പോര്ട്ട് ഉൾപ്പടെയുള്ള രേഖകളും തൊഴിലാളികൾക്ക് മടക്കിനല്കിയതെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. അഞ്ചു വര്ഷം മുതൽ മുപ്പതു വർഷംവരെ NSHൽ ജോലി ചെയ്ത തൊഴിലാളികൾക്ക് സൗദി തൊഴില്നിയമപ്രകാരം ലഭിക്കേണ്ട റിട്ടയർമെന്റ് ആനുകൂല്യങ്ങളൊന്നും നൽകാൻ കമ്പനി തയ്യാറായിട്ടില്ല. സൗദിയിൽ ലേബർ കോടതിയിൽ തൊഴിലാളികൾ പരാതിനൽകുന്നപക്ഷം തൊഴിലാളികളുടെ
പേരിൽ വ്യാജതെളിവുകൾ സമർപ്പിക്കാനാണ് വ്യാജ രേഖകളിലും വെള്ളപേപ്പറുകളിലും ബലപ്രയോഗത്തിലൂടെ ഒപ്പിട്ടു വാങ്ങുന്നതെന്നാണ് തൊഴിലാളികൾ പരാതിയിൽ വ്യക്തമാക്കുന്നത്.

വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ പോലീസ് പരാതികൾ നൽകുമെന്നാണ് തൊഴിലാളികൾ വ്യക്തമാക്കുന്നത്. സമീപ ദിവസങ്ങളിൽ കാസര്കോടുനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട നിക്ഷേപ തട്ടിപ്പിനേക്കാൾ പതിന്മടങ്ങ് വലിയ തൊഴിൽ തട്ടിപ്പും കൂലി മോഷണവുമാണ് NSH അധികൃതർ വര്ഷങ്ങളായി നടത്തുന്നതെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്. പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ
കാസർകോഡ് മോഡൽ പ്രക്ഷോഭങ്ങളാരംഭിക്കാനും നൂറുകണക്കിന് വരുന്ന
ഇരകൾ നീക്കങ്ങളാരംഭിച്ചിട്ടുണ്ട്.

Content Highlight: NRI Issue, Police Complaint against NSH Officers in Kerala