മലയാളി പ്രവാസി തൊഴിലാളികൾക്ക് സൗദിയിലെ സ്ഥാപനത്തിൽ നിന്ന് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്!

0

 

ഇരുന്നൂറിലധികം വരുന്ന മലയാളി പ്രവാസി തൊഴിലാളികൾക്ക് സൗദി
അറേബ്യയിലെ നാസ്സർ.എസ്. അൽ-ഹജ്‌രി കോർപറേഷൻ (Nasser S. Al-Hajri
Corporation – NSH) എന്ന സ്ഥാപനത്തിൽനിന്നും സാമ്പത്തിക ആനുകൂല്യങ്ങൾ
ലഭ്യമാക്കുന്നതിനായാണ് മുഖ്യമന്ത്രിക്ക് അഭിഭാഷകനായ സുഭാഷ് ചന്ദ്രൻ
കത്തയച്ചത് ,
കേരള ഹൈ കോടതിയുടെ റിട്ട് പെറ്റീഷൻ 13444 / 2020, ലോയേഴ്സ്
ബീയോണ്ട് ബോർഡേഴ്സ് Vs യൂണിയൻ ഓഫ് ഇന്ത്യ & അദേഴ്‌സ്‌ എന്ന
ഹർജിയിലെ 25.08.2020 ലെ അന്തിമ വിധി പ്രകാരമാന് പരാതി
നൽകിയത്.
കോവിഡ് -19 മഹാമാരിയെ തുടർന്ന് ചുരുങ്ങിയ കാലഘട്ടത്തിനിടയിൽ
ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാർക്കാണ് തൊഴിലിടങ്ങളായ വിദേശ
രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നത്; ഇതിൽ
വലിയൊരളവ് പ്രവാസികൾ കേരളത്തിൽ നിന്നുള്ളവരാണെന്ന
ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാരും നോർക്ക –
റൂട്സുമെല്ലാം ആവിഷ്കരിച്ച വിവിധ പ്രവാസി ക്ഷേമ പദ്ധതികൾ
മാതൃകാപരമാണ് എന്ന് കത്തിൽ പറയുന്നു.
കോവിഡ് -19 മഹാമാരിയിൽ തൊഴിൽ നഷ്ട്ടപ്പെട്ടു മടങ്ങുന്ന പ്രവാസികൾ
വിവിധ തരം ചൂഷണങ്ങൾക്കാണ് വിധേയമായിക്കൊണ്ടിരിക്കുന്നത്.
ലോക്ക്ഡൌൺ കാലത്തെ ശമ്പള കുടിശ്ശിക മുതൽ പതിറ്റാണ്ടുകളോളം
തൊഴിലെടുത്തതിന്റെ ഭാഗമായി അതതു രാജ്യങ്ങളിലെ തൊഴിൽ
നിയമങ്ങളുടെ അടിസ്ഥാനത്തിൽ ലഭിക്കേണ്ട റിട്ടയർമെന്റ്
ആനുകൂല്യങ്ങൾവരെ നീളുന്നതാണ് മഹാമാരികാലത്ത് പ്രവാസികൾ
നേരിടുന്ന സാമ്പത്തിക ചൂഷണങ്ങൾ എന്ന് കത്തിൽ ചൂണ്ടി കാട്ടുന്നു
വേതന മോഷണമുൾപ്പടെയുള്ള സാമ്പത്തിക ചൂഷണങ്ങൾക്കെതിരെ നടത്തുന്ന
ബോധവൽക്കരണത്തിന്റെയും നിയമ പോരാട്ടത്തിന്റെയും ഭാഗമായി,
പ്രവാസി ക്ഷേമത്തിനും മനുഷ്യാവകാശ സംരക്ഷസംരക്ഷണത്തിനുമായി
പ്രവർത്തിക്കുന്ന അന്താരാഷ്ട്ര അഭിഭാഷക സംഘടനയായ ലോയേഴ്സ്
ബിയോണ്ട് ബോർഡേഴ്സ് (LBB) ഇന്ത്യ ചാപ്റ്റർ റിട്ട് പെറ്റീഷൻ 13444 /

2020 എന്ന ഹർജി മുഖാന്തിരം 2020 ജൂലൈ മാസത്തിൽ കേരള
ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേന്ദ്ര – സംസ്ഥാന സർക്കാരുകളും
നോർക്കയും എതൃകക്ഷികളായിരുന്ന ഹർജിയിൽ കോവിഡ് -19
രോഗഭീതിയെ തുടർന്ന് തൊഴിൽ നഷ്ട്ടപെട്ട് അടിയന്തിരമായി ഇന്ത്യയിലേക്കു
മടങ്ങേണ്ടിവന്ന പ്രവാസികളുടെ നഷ്ടപെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ
രേഖപ്പെടുത്താനുള്ള സംവിധാനമൊരുക്കി, അതതു രാജ്യങ്ങളിലെ തൊഴിൽ
നിയമങ്ങൾക്കും നീതി നിർവഹണ സംവിധാനത്തിനുമനുസൃതമായി
പരാതികൾ ഉന്നയിക്കാനുള്ള സംവിധാനമൊരുക്കാൻ നിർദേശം
നല്കണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നത്.
വിദേശ രാജ്യങ്ങളിലെ തൊഴിൽ തർക്കങ്ങളുൾപ്പടെയുള്ള വിവിധങ്ങളായ
വ്യവഹാരങ്ങൾക്കായി ആവിഷ്കരിക്കപ്പെട്ട സംവിധാനങ്ങൾ ചൂണ്ടിക്കാട്ടി
മേൽ സൂചിപ്പിച്ച ഹർജിയിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ മറുപടി
സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. സർക്കാരുകൾ ആവിഷ്കരിച്ച വിവിധ
പദ്ധതികളിലൂടെയും സംവിധാനങ്ങളിലൂടെയും ഹർജിക്കാർക്കോ മറ്റു
തൽപര കക്ഷികൾക്കോ തങ്ങളുടെ പരാതികൾ ഉന്നയിക്കാമെന്നും, ഇത്തരം
പരാതികൾ ഉന്നയിക്കപ്പെടുന്ന പക്ഷം അവശ്യമായ നടപടികൾ
അടിയന്തരമായി സ്വീകരിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ
തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിരീക്ഷിച്ചുകൊണ്ടാണ് 62
പേജുവരുന്ന ജഡ്‌ജിമെന്റിലൂടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് 2020
ഓഗസ്റ്റ് 25ന് പ്രസ്തുത ഹർജി തീർപ്പാക്കിയത്.
പ്രസ്തുത വിധി സംബന്ധിച്ച മാധ്യമ വാർത്തകളെ തുടർന്ന് സാമ്പത്തിക
ചൂഷണത്തിനു വിധേയരായ നിരവധി പ്രവാസികളാണ് ലോയേഴ്സ്
ബിയോണ്ട് ബോർഡേഴ്സ് (LBB) ഇന്ത്യ ചാപ്റ്റർനെ സമീപിച്ചു
കൊണ്ടിരിക്കുന്നത്. പ്രസ്തുത പരാതികളെല്ലാം രേഖപ്പെടുത്തി,
നിയമനടപടികളിലൂടെ പ്രവാസി ഇന്ത്യക്കാർക്ക് നീതി ഉറപ്പാക്കാനുള്ള
അക്ഷീണ ശ്രമത്തിലാണ് ലോയേഴ്സ് ബിയോണ്ട് ബോർഡേഴ്സ് (LBB) ഇന്ത്യ
ചാപ്റ്റർ എന്നും കത്തിൽ പരാമർശമുണ്ട്.
ഇങ്ങനെയുള്ള പരാതികളിൽ ഏറ്റവുമധികം പരാതികൾ ലഭിച്ചിരിക്കുന്നത്
സൗദി അറേബ്യയിലെ അൽ-ഖോബാർ (Al-Khobar) കേന്ദ്രമായി പ്രവർത്തിക്കുന്ന
നാസ്സർ.എസ്. അൽ-ഹജ്‌രി കോർപറേഷൻ (Nasser S. Al-Hajri Corporation – NSH)
എന്ന തൊഴിൽദാതാവിനെ സംബന്ധിച്ചാണ്. ലഭ്യമായ വിവരങ്ങളനുസരിച്ചു
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 200ലധികം പ്രവാസികളെയാണ്
ലോക്ക്ഡൌൺ കാലത്തു പ്രസ്തുത സ്ഥാപനം അർഹമായ ആനുകൂല്യങ്ങൾ

നൽകാതെ കേരളത്തിലേക്ക് മടക്കി അയച്ചിരിക്കുന്നത്. റിക്രൂട്ട്മെന്റ്
ഏജന്റുമാർ മുഖാന്തിരം വിസക്കു പണം നൽകി നേടിയ ജോലി നഷ്ട്ടപെട്ട
മേല്പറഞ്ഞ പ്രവാസികളിൽ 27 വർഷം പ്രസ്തുത സ്ഥാപനത്തിൽ
ജോലിചെയ്തവർവരെ ഉൾപ്പെടുന്നുണ്ട് ,
സൗദി അറേബ്യയിലെ തൊഴിൽ നിയമമനുസരിച്ചു ലക്ഷക്കണക്കിന്
രൂപയുടെ സാമ്പത്തിക ആനുകൂല്യത്തിന് അർഹരാണ്
മടങ്ങിയെത്തിയവരിൽ ബഹുഭൂരിപക്ഷവും. ജീവിതത്തിന്റെ നല്ല കാലം
മുഴുവൻ പ്രവാസ ജീവിതം നയിച്ച് ഒടുവിൽ വെറും കയ്യോടെ
മടങ്ങേണ്ടിവന്ന ഇവരെല്ലാം തന്നെ 50 വയസോ അതിലധികമോ
പ്രായമുള്ളവരാണെന്നതും കത്തിൽ ചൂണ്ടി കാട്ടുന്നു.
പ്രവാസികൾ നട്ടെല്ലായിരുന്ന സമ്പത് വ്യവസ്ഥയെന്ന നിലയിൽ പ്രവാസി
മലയാളികൾക്കു ലഭിക്കുന്ന അർഹതപ്പെട്ട ഓരോ രൂപയും കേരളത്തിന്റെ
കൂടി വളർച്ചക്ക് ഉതകുന്നതായിരിക്കുമെന്നു വിശ്വസിക്കുന്നു; ഒപ്പം
കൊറോണക്കാലത് മടങ്ങിയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനുള്ള
സംസ്ഥാന സർക്കാരിന്റെയും നോർക്കയുടെയും ശ്രമങ്ങൾക്ക് കൂടുതൽ
സഹായകരമാകുന്നതു കൂടിയാകും മേല്പറഞ്ഞവർക്കു അർഹതപ്പെട്ട
സാമ്പത്തിക ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സ്വീകരിക്കുന്ന
നടപടികളോരോന്നുമെന്നും കരുതുന്നുവെന്നും കത്തിൽ സുഭാഷ് ചന്ദ്രൻ
പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
ജീവിത സായാഹ്നത്തിൽ അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട്
തിരികെ എത്തിയ പ്രവാസി മലയാളി തൊഴിലാളികൾക്ക് അർഹതപ്പെട്ട
സാമ്പത്തിക ആനുകൂല്യങ്ങൾ സൗദി അറേബ്യയിലെ നാസ്സർ.എസ്. അൽ-
ഹജ്‌രി കോർപറേഷൻ (Nasser S. Al-Hajri Corporation – NSH) എന്ന
സ്ഥാപനത്തിൽനിന്നും ലഭ്യമാക്കുന്നതിനാവശ്യമായ നടപടി മുഖ്യമന്തിയെന്ന
നിലയിലും നോർക്ക ചെയർമാൻ എന്ന നിലയിലും സ്വീകരിക്കണമെന്ന്
വിനീതമായി അപേക്ഷിക്കുന്നു
എന്ന് പറഞ്ഞുകൊണ്ടാണ് ലോയേഴ്സ് ബീയോണ്ട് ബോർഡേഴ്സ് – ഇന്ത്യ
യുടെ കൺവീനർ കൂടിയായ സുഭാഷ് ചന്ദ്രൻ ഈ തൊഴിലാളി പീഡനത്തെ
കുറിച്ചുള്ള കത്ത് അവസാനിപ്പിക്കുന്നത്.
Content Highlights: NRI issue ;LBB letter to Kerala CM Pinarayi Vijayan