ലോക്‌സഭ സമ്മേളനത്തിനിടെ ബഹളം: ഉച്ചവരെ സഭ നിര്‍ത്തിവച്ചു, പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യത്തിനും മറുപടിയെന്ന് പ്രധാനമന്ത്രി

Noise during Lok Sabha session

0

 

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചു. ലോക്‌സഭ സമ്മേളനം ചേര്‍ന്നയുടന്‍ വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ല് ചര്‍ച്ചയ്ക്ക് വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങല്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

ഇതോടെ ഉച്ചവരെ സഭ നിര്‍ത്തിവയ്ക്കുകയാണെന്ന് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു.

അതേസമയം പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാര്‍ലമെന്റില്‍ ചോദ്യങ്ങളും സമാധാനവുമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സര്‍ക്കാരിനെതിരെയോ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയോ ശബ്ദമുയര്‍ന്നാലും അത് പാര്‍ലമെന്റിന്റെയും സ്പീക്കറുടെ കസേരയുടെയും അന്തസ് ഉയര്‍ത്തിപിടിച്ചു കൊണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.

Noise during Lok Sabha session