തന്റെ കമ്പനി മാവുങ്കലിന് സുരക്ഷ നല്‍കിയിട്ടില്ല

no bodyguard were assigned for personal security

0

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനു
സുരക്ഷ നല്‍കിയിരുന്നത് തന്റെ കമ്പനിയല്ലെന്ന് നടനും
സംവിധായകനുമായ മേജര്‍ രവി. തന്റെ കമ്പനിയില്‍ നിന്നും
കൃത്യവിലോപത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ട പ്രദീപ് എന്ന വ്യക്തി
തന്റെ പേര് ദുരുപയോഗം ചെയ്യുകയായിരുന്നു എന്നും അദ്ദേഹം
വെളിപ്പെടുത്തി.

ഐ.എസ്.എല്‍. മത്സരങ്ങള്‍ മകരളത്തില്‍ നടക്കുന്ന
സമയത്ത് താന്‍ കൂടി ഡയറക്ടര്‍ ആയിരുന്ന തണ്ടര്‍ഫോഴ്‌സില്‍ ഈ വ്യക്തി
ഉണ്ടായിരുന്നെന്നും എന്നാല്‍ പിന്നീട് പ്രദീപിനെ പുറത്താക്കിയതാണെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോന്‍സന് അഞ്ചു പേരടങ്ങുന്ന സുരക്ഷാ സംഘം ഉണ്ടായിരുന്നെന്നും
ഇതില്‍ പ്രദീപ് മാത്രമാണ് തണ്ടര്‍ ഫോഴ്‌സില്‍ ജോലി ചെയ്തിരുന്നത്.
തണ്ടര്‍ഫോഴ്‌സിന്റെ യൂണിഫോം ഉപയോഗിച്ചിരുന്നത് ശ്രദ്ദയില്‍
പെട്ടപ്പോള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നതായും മേജര്‍ രവി
പറഞ്ഞു.
മേജര്‍ രവിയുടെ ബോഡിഗാഡെന്നു പരിചയപ്പെടുത്തി പ്രദീപ് എന്നയാള്‍
സമീപിച്ചിരുന്നെന്ന് പറഞ്ഞു ഒരു സ്ത്രീ ഫേയ്‌സ് ബുക്കില്‍ സന്ദേശം
അയച്ചിരുന്നതായും ഇവരുടെ സന്ദേശം തനിക്കു
ലഭിച്ചപ്പോഴാണ്കാര്യങ്ങളുടെ ഗൗരവം കുടുതലായ താന്‍
മനസിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുരാവസ്തുക്കള്‍ വേണമെങ്കില്‍ മോന്‍സനെ സമീപിക്കുവാന്‍ ഇയാള്‍
അറിയിച്ചിരുന്നു എന്നുമാണ് അവര്‍ പറഞ്ഞത്. ഇതു കൂടാതെ തന്റെ
ഫാന്‍സ് ഓര്‍ഗനൈസേഷന്റെ ചുമതലയുള്ള ഒരാളെയും മോന്‍സന്‍
ബന്ധപ്പെട്ടരുന്നതായും മേജര്‍ രവി വ്യക്തമാക്കി.
ഞാനൊരിക്കലും എന്റെ സുരക്ഷക്കു വേണ്ടി ബോഡിഗാഡിനെ വച്ചിട്ടില്ല.
എനിക്ക് ഒരു ബോഡിഗാഡുമില്ല. മേജര്‍ രവി പറഞ്ഞു.
പുരാവസ്തളോട് തനിക്ക് ഒരു തരത്തിലുള്ള താല്‍പ്പര്യവുമില്ല. കൃഷ്ണനെ
കെട്ടിയിട്ട ഉറി, യശോദ വെണ്ണ സൂക്ഷിച്ച പാത്രം എന്നൊക്കെ പറയുമ്പോള്‍

വിശ്വസിക്കാന്‍ നടക്കുന്നവരോട് തനിക്ക് പുച്ചമാണെന്നും അദ്ദേഹം
പ്രതികരിച്ചു.
ഇത്തരക്കാര്‍ക്ക് വളം വച്ചു കൊടുക്കുന്നത് നമ്മള്‍ തന്നെയാണ്. എന്നാല്‍
ബെഹ്‌റയെ പോലുള്ളവര്‍ ഇതില്‍ കുടുങ്ങുന്നത് കഷ്ടമാണ്. സ്വയം
ചിന്തിച്ചാല്‍ ഇത്തരം തട്ടിപ്പുകള്‍ മനിസിലാക്കാന്‍ കഴിയുമെന്നും മേജര്‍
രവി പറഞ്ഞു

ഇതിനിടെ മോൻസൻ മാവുങ്കലിനെ കുറിച്ച് പുറത്തു വരുന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.  മോൻസൻ മാവുങ്കലിന്റെ തട്ടിപ്പ് പൊലീസിന്റെ ശ്രദ്ധയിൽപെട്ടത് രണ്ട് വർഷം മുൻപ്.  ഇടപാടിൽ ദുരൂഹതയുണ്ടന്നും ഇന്റലിജൻസ് റിപ്പോർട്ട് ൽകിയിരുന്നു.

ഇയാളുടെ വിദ്യഭ്യാസ യോഗ്യതയും വ്യജമെന്ന് റിപ്പോർട്ടിലുണ്ട്. ഇയാളുടെ വഞ്ചനാക്കഥൾ അ‌നുദിനം െപരുകിക്കൊണ്ടിരിക്കുകയാണ്. എറണാകുളം കലൂരിൽ, അൻപതിനായിരം രൂപ മാസവാടകയുള്ള വീട്ടിലാണു മോൺസൺ മാവുങ്കൽ താമസിച്ചിരുന്നത്. ‘പുരാവസ്തു’ മ്യൂസിയം കണക്കെ മാറ്റിയിരിക്കുകയാണ് ഈ വീട്. അമൂല്യ പുരാവസ്തുക്കളെന്ന് അവകാശപ്പെട്ടവയിൽ മിക്കതും വ്യാജമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഇവയിൽ 70 ശതമാനവും സിനിമാ ചിത്രീകരണത്തിനു വാടകയ്ക്കു നൽകുന്ന വസ്തുക്കളാണെന്നാണു പരാതിക്കാർ ചൂണ്ടിക്കാട്ടുന്നത്. ടിപ്പുവിന്റെ സിംഹാസനവും മോശയുടെ അംശവടിയും ചേർത്തലയിലെ ആശാരിയെക്കൊണ്ട് നിർമിച്ചതാണെന്നാണ് ആദ്യ ഘട്ടത്തിൽ പുറത്തുവന്ന വിവരങ്ങൾ.

എന്നാൽ, സിംഹാസനം മൂന്നു വർഷം മുൻപ് എറണാകുളം കുണ്ടന്നൂരിൽ നിർമിച്ചതാണെന്നാണ് മോൺസന്റെ മുൻ ഡൈവർ അജിത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അംശവടി നിർമിച്ചത് എളമക്കരയിലാണെന്നും ഇയാൾ പറയുന്നു. യൂദാസിനു ലഭിച്ച 30 വെള്ളിക്കാശിലെ രണ്ടെണ്ണം കൊച്ചിയിൽ നിർമിച്ചതാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.

കോടികൾ വിലവരുന്ന ഡോസ്‌ജ് കാറിൽ കറങ്ങിയിരുന്ന മോൺസൺ ആഡംബര ജീവിതമാണു നയിച്ചിരുന്നത്. മിനി ഓഫിസായി മാറ്റിയ ആഡംബര കാറിൽ നോട്ടെണ്ണൽ യന്ത്രമുണ്ടെന്നും കേൾക്കുന്നു. ലാപ്‌ടോപ്പും നോട്ടെണ്ണൽ യന്ത്രവുമായി ബന്ധിപ്പിച്ച നിലയിലാണെന്നാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

ആഡംബര കാറുകളുടെ വൻ ശേഖരമുണ്ട് മോൺസന്. കലൂരിലെ വീട്ടിൽ പോർഷെ അടക്കം മുപ്പതോളം കാറുകളുണ്ട്. എന്നാൽ ഇവയിൽ പലതും കേടായതാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. തകരാറിലായ വാഹനങ്ങൾ ചെറിയ തുകയ്ക്ക് വാങ്ങി വീട്ടിൽ പ്രദർശിപ്പിക്കുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.