രാത്രികാല കര്‍ഫ്യൂ ഇന്നും കൂടി; നിയന്ത്രണം നീട്ടുന്നത് കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിക്കും

Night curfew ;will take action in meeting

0

തിരുവനന്തപുരം: ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തി രാത്രികാല കര്‍ഫ്യൂ ഇന്നും കൂടി. രാത്രി പത്തു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിയന്ത്രണമുള്ളത്.

പുതുവത്സര അവധിയോട് അനുബന്ധിച്ച്‌ ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് തടയുകയായിരുന്നു കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിന്റെ ലക്ഷ്യം.

രാത്രികാല നിയന്ത്രണം തുടരുന്ന കാര്യത്തില്‍ അടുത്ത ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിക്കും. ഡിസംബര്‍ 30 മുതലയിരുന്നു കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

ഡെല്‍റ്റ വൈറസിനേക്കാള്‍ മൂന്നു മുതല്‍ അഞ്ച് ഇരട്ടി വരെ വ്യാപന ശേഷിയുണ്ടെന്നതിനാല്‍ ഒമിക്രോണ്‍ വൈറസ് വ്യാപനം കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം സാഹചര്യം നേരിടാനായുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നുണ്ട്.

Night curfew ;will take action in meeting