ആളാകാൻ നോക്കി ….. പക്ഷെ എൻ ഐ എ കോടതി പറപ്പിച്ചു

0
ആളാകാൻ നോക്കി ..... പക്ഷെ എൻ ഐ എ കോടതി പറപ്പിച്ചു

ആളാകാൻ നോക്കി ….. പക്ഷെ എൻ ഐ എ കോടതി പറപ്പിച്ചു

വക്കീലേ തട്ടകം മാറിപ്പോയി … ഇത് എൻ ഐ എ കോടതിയാണ്


കൊച്ചി: പ്രമാദമായ സ്വർണ കടത്തു കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിന്റെ വക്കാലത്തേറ്റെടുക്കാനായി എത്തിയ അഭിഭാഷകര്‍ക്ക് ശക്തമായ താക്കീത് നല്‍കി തിരിച്ചയച്ച്‌ എന്‍.ഐ.എ കോടതി. ആളൂര്‍ അസോസിയേറ്റ്സിലെ ജൂനിയര്‍ അഭിഭാഷകനായ ടിജോ അടക്കമുള്ള ഏതാനും അഭിഭാഷകര്‍ക്കാണ് കോടതിയുടെ രൂക്ഷ പ്രതികരണം ഏറ്റുവാങ്ങേണ്ടി വന്നത്. പണ്ടൊരു ചൊല്ലുണ്ടാരുന്നു മള്ളൂര് വക്കീലും കൈയിൽ കാശും ഉണ്ടെങ്കിൽ ആർക്കും ആരെയും കൊല്ലാമെന്ന്. പക്ഷെ കാലം ഇത്രയേറെ പുരോഗമിച്ചപ്പോൾ, മനുഷ്യന്റെ മനസാക്ഷി ഇത്രയേറെ അധപതിച്ചു പോയോ എന്നൊരു സംശയം തോന്നുന്നത് കേരളത്തെ പിടിച്ചുകുലുക്കുന്ന എല്ലാ കേസുകളിലും ആളൂർ വക്കീലിന്റെ സാന്നിധ്യമുണ്ടാകുന്നത് കൊണ്ടാണ്.

ആരും വിളിക്കാതെ വക്കീൽ അവിടെ എത്തും. സ്വപ്ന കേസിലും സംഭവിച്ചത് അതാണ്.കോടതി നടപടികള്‍ ആരംഭിക്കാനായി തുടങ്ങിയതോടെയാണ് ആളൂരിന്‍റെ ജൂനിയറായ അഭിഭാഷകന്‍ സ്വപ്ന സുരേഷിന്‍റെ വക്കാലത്ത് ഏറ്റെടുക്കാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന്, സ്പെഷ്യല്‍ ജഡ്ജ് പ്രതി സ്വപ്ന സുരേഷിനെ വിളിച്ച്‌ അഭിഭാഷകന് വക്കാലത്ത് കൈമാറിയിട്ടുണ്ടോ എന്ന്‌ ചോദിച്ചു.എന്നാല്‍ തനിക്ക് ഈ അഭിഭാഷകനെ അറിയില്ലെന്നും വക്കാലത്ത് ഏറ്റെടുക്കാനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമാണ് സ്വപ്ന കോടതിയോട് വ്യക്തമാക്കിയത്.
തനിക്കായി അഭിഭാഷകനെ വയ്ക്കുന്ന കാര്യം ഭര്‍ത്താവാണ് തീരുമാനിക്കുന്നതെന്നും ഇവര്‍ കോടതിയോട് പറഞ്ഞു.

സ്വപ്നയുടെ പ്രതികരണം കേട്ടതോടെ അഭിഭാഷകനോട് മുന്നോട്ട് വരാന്‍ കോടതി ആവശ്യപ്പെടുകയും ഇത് എന്‍. ഐ.എ കോടതിയാണെന്ന് മറന്നു പോകരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ മേലില്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും കോടതി അഭിഭാഷകന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

എന്നാലും എന്റെ വക്കീലേ പേരിനും പ്രശസ്തിക്കും വേണ്ടി കാണിക്കുന്ന നാടകങ്ങളാണിതൊക്കെ എന്ന് എല്ലാ മലയാളിക്കും മനസിലാകും . എന്നാലും നിങ്ങള് തന്നെ ഒന്ന് ഓർത്തു നോക്കിക്കേ……… മനസ് , ഹൃദയം ഇതൊക്കെയുള്ള ഏതൊരുവന്റെയും മനസാക്ഷി മുറിപ്പെടുന്ന ഏതു സംഭവം ഉണ്ടായിട്ടുണ്ടോ; അവിടെയെല്ലാം നിങ്ങളുടെ സാന്നിധ്യവുമുണ്ട് .

സൗമ്യ എന്ന നിഷ്കളങ്കയായ പെൺകുട്ടിയെ ക്രൂരമായി പിച്ചിച്ചീന്തിയ ഗോവിന്ദച്ചാമി…. എന്ത് പുണ്യമാണ് അയാൾ നാടിനു വേണ്ടി ചെയ്തത്…. എന്ത് വലിയ ഒരു ക്രൂരതയാണ് അയാൾ സമൂഹത്തോട് ചെയ്തത്….. വിവാഹ സ്വപ്നങ്ങളുമായി സ്വന്തം ജോലിസ്ഥലത്തും നിന്നും വീട്ടിലേക്കു മടങ്ങുകയായിരുന്ന കുട്ടിയെയാണ് ഗോവിന്ദച്ചാമി കൊലപ്പെടുത്തിയത്

അടുത്തത് പൾസർ സുനി…. കേരളത്തിലിന്നും പെൺകുട്ടികൾ സുരക്ഷിതരല്ല… അമ്മമാർ സുരക്ഷിതരല്ല…. സ്ത്രീകൾ സുരക്ഷിതരല്ല … നിങ്ങൾക്കും അമ്മയും ഭാര്യയും മക്കളും ഒക്കെയില്ലേ… എന്നിട്ടും ഈ രണ്ടു കേസുകളിലും നിങ്ങൾക്കെങ്ങനെ അഭിമാനത്തോടെ ഇവർക്ക് വേണ്ടി വക്കാലത്തെടുക്കണമെന്നു തോന്നി…..സിനിമ മേഖലയിൽ ഒരിക്കലും കേട്ടിട്ടില്ലാത്ത തരം ഒരു അക്രമം അല്ലെ അന്ന് നടന്നത്……

 

പെരുമ്പാവൂരിലെ ജിഷാകൊലക്കേസ് …. വെറും 29 വയസു മാത്രം പ്രായമുള്ള നിര്ധനയായ നിയമ വിദ്യാർത്ഥിനി…. ആ കുട്ടിയെ അതിക്രൂരമായി കൊന്നു തള്ളിയ അമീറുൽ ഇസ്ലാം എന്ന ക്രൂരൻ…… അയാൾക്ക്‌ വേണ്ടി വാദിക്കാനും നിങ്ങളുണ്ടായി…..

അടുത്തത്‌ കൂടത്തായി കൊലപാതകം ….. ജോളി മാലാഖയാണെന്നു കരുതിയിട്ടാണോ താങ്കൾ ജോളിയുടെ വക്കാലത്തിനു ശ്രമം നടത്തിയത് …സ്വന്തം കുടുംബത്തിലെ തന്നെ 6 പേരെ കൊന്നു തള്ളിയ മാലാഖയുടെ വക്കാലത്തിനു ശ്രമം നടത്തിയ വക്കീലേ …. നമോവാകം…. കേരളത്തിനെ ജനത്തിന് നിങ്ങളോടു വേറൊന്നും പറയാനില്ല…

വക്കീലേ …മനസാക്ഷി വറ്റിയിട്ടില്ലാത്ത സമൂഹത്തിനു നിങ്ങളോടൊന്നെ പറയാനുള്ളൂ … തന്റെ തൊഴിലിൽ പേരെടുക്കണം … മിടുക്കനാകണം എന്നൊക്കെ എല്ലാവർക്കും മോഹമുണ്ടാകും….. പക്ഷെ പ്രൊഫഷണൽ എത്തിക്സ് എന്നൊന്നുണ്ട് … അത് ഒരല്പം പാലിച്ചു കൂടെ…