ഇന്ത്യന്‍ കരസേനക്ക്​ പുതിയ യുദ്ധ യൂനിഫോം ഒരുങ്ങുന്നു

New uniform for the Indian Army

0

ഡല്‍ഹി; ഇന്ത്യന്‍ കരസേനക്ക്​ പുതിയ യുദ്ധ യൂനിഫോം അവതരിപ്പിക്കുന്നു.കാലാവസ്ഥ സൗഹൃദവും ഭാരം കുറഞ്ഞതുമായ യൂനിഫോം അടുത്ത വ​ര്‍ഷം ജനുവരി 15നു​ നടക്കുന്ന സൈനിക ദിന പരേഡില്‍ അവതരിപ്പിക്കും.

ഒലിവും മണ്ണും ഉള്‍പ്പെടെയുള്ള നിറങ്ങളുടെ മിശ്രിതം ഉള്‍ക്കൊള്ളുന്ന യൂണിഫോമുകള്‍, സൈനികരുടെ വിന്യാസ മേഖലകളും അവര്‍ പ്രവര്‍ത്തിക്കുന്ന കാലാവസ്ഥയും പരിഗണിച്ചാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

മറ്റു​ രാജ്യങ്ങളുടെ യൂനിഫോമുകളും മറ്റും സൂക്ഷ്​മമായി വിശകലനം ചെയ്​ത ശേഷമാണ്​ യൂനിഫോം തയാറാക്കിയിട്ടുള്ളതെന്ന്​ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി​.

New uniform for the Indian Army