പുതിയ കാർഷിക നിയമം കർഷകർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നു ;പ്രധാനമന്ത്രി നരേന്ദ്രമോദി

New  Farmers law gives  more Opportunities; PM Narendra Modi

0

ന്യൂഡൽഹി : പുതിയ നിയമം കർഷകർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നു എന്ന് പ്രധാനമന്ത്രി. മൻകിബാത്തിലൂടെയാണ് കർഷക നിയമത്തിന്റെ മേന്മകൾ പ്രധാനമന്ത്രി വ്യക്തമാക്കിയത് .

“പുതിയ കർഷക നിയമം ഇന്ത്യൻ കർഷകർക്ക് അവസരങ്ങളുടെ വാതായനങ്ങൾ തുറന്നു. മറ്റ് സർക്കാരുകൾ ഇത്രയും കാലം തമസ്കരിച്ച വർഷങ്ങളായി കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങളാണ് ഈ സർക്കാർയാഥാർഥ്യമാക്കിയിരിക്കുന്നത്”, പ്രധാനമന്ത്രി പറഞ്ഞു.

“ഗാഢമായ ആലോചനകൾക്കു ശേഷമാണ് സർക്കാർ നിയമത്തിനു രൂപം നൽകിയത്. ഇതോടെ കർഷകരുടെ മിക്ക തടസ്സങ്ങളും ബുദ്ധിമുട്ടുകളും അവസാനിച്ചിരിക്കുകയാണ്, അവർക്ക് പുതിയ അവകാശങ്ങളും പുതിയ അവസരങ്ങളുമാണ്സംജാതമായിരിക്കുന്നത്”, അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷകരുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാണൊണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചത്. ചർച്ചയ്ക്കായി ഡിസംബർ മൂന്നിന് കേന്ദ്ര കൃഷിമന്ത്രി കർഷകരെ ക്ഷണിച്ചിട്ടുണ്ട്. കർഷകരുടെ എല്ലാ പ്രശ്നങ്ങളും ആവശ്യങ്ങളും സസൂക്ഷ്മം പരിശോധിക്കാൻ സർക്കാർ തയ്യാറാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു

content highlights: New  Farmers law gives  more Opportunities; PM Narendra Modi