പെണ്ണുക്കരയുടെ പേരിൽ വസ്ത്ര ബ്രാൻഡ് !

New clothing brand "Pennada" inspired by Pennukkara Village 

0

പെണ്ണുക്കര എന്ന ഗ്രാമത്തിന്റെ പേരിൽ ഇനി വസ്ത്ര ബ്രാൻഡും. BJP നേതാവ് സന്ദീപ് വചസ്പതി പെണ്ണുക്കരയുടെ സ്വന്തം വസ്ത്ര ബ്രാൻഡിനെക്കുറിച്ച് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞതിങ്ങനെ,

https://www.facebook.com/535305703489703/posts/1469725410047723/

“എന്റെ ഗ്രാമമായ പെണ്ണുക്കരയുടെ പേരിൽ ഒരു വസ്ത്ര ബ്രാൻഡ് പുറത്തിറങ്ങി. പെണ്ണുക്കരയുടെ സ്വന്തം വസ്ത്ര ബ്രാൻഡ് ‘പെണ്ണാട.’ ‘പെണ്ണുക്കരയുടെ ആട’, ‘പെണ്ണിന്റെ ആട’ ‘പെണ്ണെന്ന സ്വാഭിമാന പ്രഖ്യാപനം’ എന്നൊക്കെയാണ് പെണ്ണാടയുടെ അർത്ഥം. ഞങ്ങളുടെ നാട്ടിലെ അമ്മമാരുടെ സംരഭമായ സ്വയംപ്രഭാ സ്വയംസഹായ സംഘമാണ് നിർമ്മാതാക്കൾ. കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറി സ്വയം പര്യാപ്‌തരായി പെണ്ണുക്കരയെ ഒരു വസ്ത്ര ഗ്രാമമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. കഴിഞ്ഞ 1 മാസത്തെ എന്റെ പ്രയത്നവും ഏറെക്കാലത്തെ സ്വപ്നവുമാണ് ഇന്ന് സഫലമായത്. ആദ്യ ഘട്ടം എന്ന നിലയിൽ 15 വയസ്സിൽ താഴെ ഉള്ള പെൺകുട്ടികൾക്കുള്ള പട്ടു പാവാടയും ബ്ലൗസുമാണ് പുറത്തിറക്കുക. പ്രശസ്ത ചലച്ചിത്ര താരം ശ്രീമതി ബിന്ദു പണിക്കർ പെണ്ണാട പുറത്തിറക്കി ആദ്യ വിൽപ്പന നടത്തി.
ഒപ്പം ആലാ പഞ്ചായത്തിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും ആലാ മേള എന്ന പേരിലും സംഘടിപ്പിച്ചു. ആലാ മേളയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ആർ മുരളീധരൻ പിള്ള നിർവഹിച്ചു.
കട്ടയ്ക്ക് കൂടെ നിൽക്കുന്ന ശ്രീ പി ബി അഭിലാഷ്, ടി ജി രാജേഷ്, സി എം രതീഷ്, എ കെ ഗിരീഷ്, ജി ശ്രീകുമാർ, ഹരികൃഷ്ണ ഭാരതി, ഗിരീഷ് ചന്ദ്രൻ, ശ്രീമതി തുഷാര അജിത് തുടങ്ങിയവരുടെ സഹകരണമാണ് ഇത് സാധ്യമാക്കിയത്.
പെണ്ണാടയെ പറ്റി കൂടുതൽ അറിയാൻ, ഓർഡർ നൽകാൻ ബന്ധപ്പെടുക…
ടി ജി രാജേഷ് 70126 56546
സി എം രതീഷ് 94951 83393”

 

New clothing brand “Pennada” inspired by Pennukkara Village