നെഹ്‌റു മാര്‍ഗ് ഇനി നരേന്ദ്ര മോദി മാര്‍ഗ്;കോവിഡ് കാലത്ത് സൗജന്യ റേഷനും വാക്‌സിനും നല്‍കിയതിന്റെ ആദരം

Nehru Marg is now Narendra Modi Marg

0

ഗാംഗ്‌ടോക്ക്: സിക്കിമിലെ ഗാംഗ്‌ടോക്കിലെ നാഥുല അതിര്‍ത്തിയെയും, സോംഗോ തടാകത്തെയും ബന്ധിപ്പിക്കുന്ന റോഡ് ഇനി മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ അറിയപ്പെടും.

സിക്കിം ഗവര്‍ണര്‍ ഗംഗ പ്രസാദാണ് റോഡ് ഉദ്ഘാടനം ചെയ്തത്. നേരത്തെ ജവഹര്‍ലാല്‍ നെഹ്‌റു മാര്‍ഗ് എന്നായിരുന്നു ഈ റോഡിന്റെ പേര്.

ഇനി മുതല്‍ ഈ റോഡ് നരേന്ദ്ര മോദി മാര്‍ഗ് എന്നാണ് അറിയപ്പെടുക. 19.51 കിലോമീറ്റര്‍ നീളത്തിലുള്ള റോഡാണ് സോംഗോ നാഥുല റോഡ്.

കോവിഡ് കാലത്ത് സൗജന്യമായി വാക്‌സിനും, റേഷനും നല്‍കിയതിന് ആദരസൂചകമായാണ് റോഡിന് പ്രധാനമന്ത്രി മോദിയുടെ പേര് ഇട്ടത് എന്നാണ് പ്രദേശിക നേതാവായ ഐകെ റസൈലി വ്യക്തമാക്കി.

റോഡ് ഉദ്ഘാടനത്തിന്റെയും പേര് മാറ്റത്തിന്റെയും ചിത്രങ്ങള്‍ അടക്കം സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ ഡിബി ചൗഹാന്‍ അടക്കം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

Nehru Marg is now Narendra Modi Marg