ഹലാൽ കടയിൽ കൈ തുടക്കാൻ ദേശീയ പതാക;പരാതിയിൽ കേസെടുക്കാതെ പോലീസ്

National flag in halal shop

0

തിരുവനന്തപുരം:ഹലാൽ വിവാദം കത്തി നിൽക്കേ കൃത്യമായ നിലപാടും നടപടിയും സ്വീകരിക്കാതെ ഒഴിഞ്ഞു മാറുകയാണ് പോലീസും സർക്കാരും.അതിനൊക്കെ ഇടയിലാണ് ജിഹാദികളുടെ പുതിയ നീക്കം.

കാട്ടാക്കട കോഴിക്കടയില്‍ കൈ തുടയ്ക്കാന്‍ ദേശീയപതാക കെട്ടിത്തൂക്കിയുള്ള അവഹേളനം. പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.. കാട്ടാക്കട കിള്ളി ബര്‍മ റോഡിലെ ഹലാൽ ചിക്കന്‍ ആന്‍ഡ് മട്ടന്‍ സ്റ്റാളിലാണ് ദേശീയപതാക കൈ തുടയ്ക്കാന്‍ വൃത്തിഹീനമായ സ്ഥലത്ത് കെട്ടിത്തൂക്കിയത്. പ്രദേശവാസികള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി കാട്ടാക്കട ഡിവൈഎസ്പിക്ക് കൈമാറി.

എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് സംഭവം അേന്വഷിച്ച് കാട്ടാക്കട പോലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എത്തിയത്. പോലീസ് എത്തുന്നതിനു മുമ്പ് പതാക അഴിച്ചുമാറ്റി ഉടമ തലയൂരി. ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും തെളിവായുണ്ടായിട്ടും കാട്ടാക്കട പോലീസ് കടയുടമക്കെതിരേ നടപടി സ്വീകരിക്കാനോ ചോദ്യം ചെയ്യാനോ തയ്യാറാകാതെ മടങ്ങുകയായിരുന്നു.. ഇതിനെതിരേ സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ശക്തമായ പ്രതിഷേധമുയരുകയാണ്.

പോലീസ് എത്തുംമുമ്പ് സ്റ്റേഷനില്‍ നിന്ന് അറിയിച്ചതോടെയാണ് ഉടമ പതാക അഴിച്ചുമാറ്റിയതെന്ന് ആക്ഷേപമുണ്ട്. പോലീസിനു മാത്രമാണ് ദൃശ്യങ്ങള്‍ കൈമാറിയതെന്ന് പൊതുപ്രവര്‍ത്തകന്‍ കാട്ടാക്കട രജി പറഞ്ഞു.

രഹസ്യ സന്ദേശം നല്കി പതാക അഴിപ്പിച്ചത് പോലീസിലെ ചിലരാകാമെന്നും രജി ആരോപിച്ചു.ഇത്രയും ദിവസം കോഴിക്കടയിൽ കൈ തുടക്കാൻ ആയിരുന്നു ദേശീയ പതാക ഇയാൾ കെട്ടി തൂക്കിയത്.

രാജ്യത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടും ഒരു ചെറു വിരൽ അനക്കാൻ പോലീസിന് കഴിഞ്ഞില്ല എന്ന് മാത്രമല്ല ജിഹാദികളെ സംരക്ഷിക്കാം എന്നോണം വിവരം രഹസ്യമായി ഉടമയെ അറിയിക്കുകയും അയാളെ രക്ഷപെടുത്തുകയുമാണ് ചെയ്തത്.

രാജ്യത്തെ സേവിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ പോലും ഇങ്ങനെ ചെയുന്നു ,സാധാരണ പൗരന്മാരുടെ രാജ്യസ്നേഹവും നീതിബോധവും പോലും അധികാരികൾക്കില്ലെന്നു കാണുമ്പോൾ ഈ നിയമ വാഴ്ചയോട് തന്നെ സാധാരണക്കാർക്ക് പുച്ഛം തോന്നും.ഇങ്ങനെ യുള്ള സാഹചര്യത്തിലാണ് നിയമം കൈയിലെടുക്കാൻ പോലും ചിലർ തയ്യാറാവുന്നത് എന്ന് കൂടി ഓർക്കണം.

National flag in halal shop