മുസ്ലിം യുവാവിന്റെ ‘ജയ് ശ്രീറാം’ വിളിയിൽ വിവാദം! വീഡിയോ കാണാം

Muslim call Jai Sri Ram

0

 

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായിരുന്ന ഉത്തർ പ്രാദേശിലേക്ക് നോക്കിയിരിക്കുന്ന മലയാളികൾ അവിടെ നടക്കുന്ന ചില കാര്യങ്ങൾ അറിയണം.നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളൊന്നും ഇക്കാര്യം നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ സാധ്യതയില്ല.

അതുകൊണ്ട് തന്നെ ഈ വാർത്ത നിങ്ങൾ അറിയണം മനസിലാക്കണം.ഉത്തർ പ്രദേശിൽ മുസ്ലിം യുവാവായ എഹ്‌സാൻ ഭാരത് മാതാ കി ജയ്,ജയ് ശ്രീറാം എന്നീ മുദ്രാവാക്യം വിളിച്ചത് മുസ്ലിം മത മൗലിക വാദികളുടെ കടുത്ത എതിർപ്പിന് കാരണമായിരിക്കുന്നു.ഡിസംബർ രണ്ടിന് സഹാറൻപൂരിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയിൽ ആണ് എഹ്‌സാൻ ഭാരത് മാതാ കി ജയ്,ജയ് ശ്രീറാം എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയത്.

ഒരാളുടെ തോളിൽ ഇരുന്നു കൊണ്ട് അവശത്തോടെയുള്ള എഹ്‌സാന്റെ മുദ്രാവാക്യം വിളി സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി. എഹ്‌സാൻ ചെയ്തത് ശരിയായില്ല എന്നും മത വിരുദ്ധമായ കാര്യമാണ് എഹ്‌സാൻ ചെയ്തതെന്നും വിമർശനം ഉയർന്നിരുന്നു.ദിയോബന്ദിലെ മൗലാനമാർ ഉൾപ്പെടെ എഹ്‌സാനെതിരെ രംഗത്ത് വന്നിരുന്നു.മതത്തിൽ നിന്നും പുറത്താക്കും എന്ന ഭീഷണിയും മത മൗലിക വാദികളുടെയും മത പണ്ഡിതനരുടെയും ഭാഗത്ത് നിന്നും ഉണ്ടായി.

എന്നാൽ ഈ ഭീഷണിയോട് പ്രതികരിച്ച എഹ്‌സാൻ താൻ രാമന്റെ പിൻഗാമിയാണെന്നും.തന്നെ ജയ്‌ശ്രീറാം വിളിക്കുന്നതിൽ നിന്നും ആർക്കും തടയാൻ കഴിയില്ല എന്നും പറഞ്ഞു.നേരത്തെ ഉത്തർപ്രദേശിൽ ഭാരത് മാതാ കി ജയ് വിളിക്കുന്നതിനെതിരെ മുസ്ലിം മത പണ്ഡിതൻ ഫത്വ പുറപ്പെടുവിച്ചത് ഏറെ വിവാദമായിരുന്നു.

എഹ്‌സാൻ ഏകദൈവത്തിൽ വിശ്വസിക്കുന്ന ഇസ്ലാമിന് വിരുദ്ധമായാണ് പ്രവർത്തിച്ചതെന്നും ഈ പ്രവർത്തിയിൽ എഹ്‌സാൻ പശ്ചാത്തപിക്കണം എന്നും ദിയോബന്ദിലെ മദ്രസയിലെ മൗലാനാ ശൈഖുൽ ഹിന്ദ് മുഫ്തി ആസാദ് ഹാഷിം ആവശ്യപ്പെട്ടിരുന്നു.ഈ ആവശ്യം നിരസിച്ച എഹ്‌സാൻ താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് ആവർത്തിച്ച് വ്യക്തമാക്കി.

എന്തായാലും ഇപ്പോൾ സംഭവം ഉത്തർ പ്രദേശിൽ വലിയ വിവാദമായിരിക്കുകയാണ്.മത മൗലിക വാദികളുടെ തനി നിറം തുറന്നു കാട്ടപ്പെടുകയാണ് ഈ സംഭവത്തിൽ നിന്നും.ഇസ്ലാമിക മത പണ്ഡിതനരുടെയും മറ്റും അസഹിഷ്ണുത തുറന്നു കാട്ടപ്പെടുക തന്നെവേണം.

Muslim call Jai Sri Ram