അതി തീവ്ര നിലപടുകാരെ കരുതിയിരിക്കണം !

Mumbai Islamist group protests opening Cinema halls Madina latest updates

0

സൗദി അറേബ്യ അവരുടെ രാജ്യത്ത് ഒരു നിർമ്മാണ പ്രവർത്തനത്തിന് തീരുമാനം എടുക്കുമ്പോൾ അതിനെതിരെ ഇന്ത്യയിൽ നിന്നും എതിർപ്പുയരുന്നു.ഈ എതിർപ്പിനെ നിസാരമായി കാണുവാനോ,തള്ളിക്കളയാനോ കഴിയുന്നതല്ല.

കാരണം നമ്മുടെ രാജ്യത്തെ ചിലരുടെ ചില സംഘടനകളുടെ ഒക്കെ മനോഭാവവും നിലപാടുകളും ഒക്കെ ഇതിൽ നിന്ന് വ്യക്തമാവുകയാണ്.വിഷൻ 2030 പദ്ധതി പ്രകാരം മദീന നഗരത്തിൽ സിനിമാ ഹാളുകളും വിനോദ കേന്ദ്രങ്ങളും നിർമ്മിക്കാൻ തീരുമാനിച്ച് സൗദി അറേബ്യ മുന്നോട്ട് പോവുകയാണ് .

രാജ്യത്തിന്റെ വികസനത്തിന് എണ്ണ ഉത്പാദനത്തെ മാത്രം ആശ്രയിക്കുന്നത് കുറയ്‌ക്കുകയും ആരോഗ്യം, വിദ്യാഭ്യാസം, വിനോദം, ടൂറിസം തുടങ്ങിയ വിവിധ മേഖലകളിലേക്ക് വൈവിധ്യവത്കരിക്കുകയും ചെയ്യുന്നതിനുള്ള തന്ത്രപരമായ നയത്തിന്റെ ഭാഗമാണ് പുതിയ തീരുമാനം.എന്നാൽ സൗദി അറേബ്യയുടെ തീരുമാനത്തെ എതിർത്ത് പാകിസ്താനിലെ മുസ്ലീങ്ങൾ രംഗത്തെത്തിയിരുന്നു.

പാകിസ്ഥാനിൽ നിന്നും ഉയരുന്ന എതിർപ്പുകളെ അവർ പിന്തുടരുന്ന മതപരമായ തീവ്ര നിലപാടായി കാണാവുന്നതാണ്.എന്നാൽ ഇന്ത്യയിൽ നിന്നും ഉയരുന്ന എതിർപ്പുകൾ ഏറെ ഗൗരവമുള്ളതാണ് .മദീന ഒരു പ്രധാന ഇസ്ലാമിക തീർത്ഥാടന കേന്ദ്രമാണ്, ഇത് ഇസ്ലാമിക വിശ്വാസത്തിലെ രണ്ടാമത്തെ വിശുദ്ധ നഗരമായി കണക്കാക്കപ്പെടുന്നു.

ഇത്തരം വിനോദ കേന്ദ്രങ്ങൾ മദീനയിൽ അനുവദിക്കരുതെന്നുമാണ് തീവ്ര മുസ്ലീം മത വിശ്വാസികൾ ആവശ്യപ്പെടുന്നത് .പുതിയ തീരുമാനം സൗദി അറേബ്യയിലെ സൽമാൻ രാജാവ് ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുംബൈയിലെ റാസ അക്കാദമി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചാരണം നടത്തുന്നുണ്ട് . പ്രചാരണത്തിൽ പങ്കുവച്ച പോസ്റ്ററിലും, മദീന ഷെരീഫിലെ സിനിമാ ഹാളുകൾ നിരോധിക്കാൻ റാസ അക്കാദമി ആവശ്യപ്പെട്ടിട്ടുണ്ട്.

മുസ്ലീങ്ങൾ സിനിമകൾ കണ്ട് പാപങ്ങൾ ചെയ്യരുത് , അല്ലാഹുവിനോട് ക്ഷമ ചോദിക്കാനാണ് വിശുദ്ധ നഗരങ്ങളിലേക്ക് പോകുന്നതെന്നാണ് റാസ അക്കാദമി അധികൃതർ പറയുന്നത് .എന്തായാലും സൗദി ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നിലപാടുകൾ പോലും ചോദ്യം ചെയ്യപ്പെടുന്നു എന്നത് നമ്മുടെ രാജ്യത്ത് ചിലർ പിന്തുടരുന്ന തീവ്ര മനോഭാവം തന്നെയാണ് വ്യക്തമാക്കുന്നത്.

ഇത്തരം നിലപടുകൾ സ്വീകരിക്കുന്നവർ നമ്മുടെ രാജ്യം പിന്തുടരുന്ന മതേതരത്വത്തിന്റെ കടയ്ക്കൽ കത്തിവെയ്ക്കുകയാണ്.റാസ അക്കാദമി സോഷ്യൽ മീഡിയയിൽ നടത്തുന്ന പ്രചാരണം തീവ്രമാവുകയും തെരുവുകളിലേക്ക് പടരാതിരിക്കുകയും വേണം.സൗദി അറേബ്യയുമായി ബന്ധപ്പെട്ട വിഷയം ആണെങ്കിലും ഈ സോഷ്യൽ മീഡിയ പ്രചാരണം ചിലപ്പോൾ അപകടകരമാകുന്നതിനും സാധ്യതയുണ്ട്.

ചില അതി തീവ്ര നിലപടുള്ള സംഘടനകൾ ഈ വിഷയത്തിൽ മുതലെടുപ്പിന് ഇറങ്ങുന്നതിനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.എന്തായാലും ഇപ്പോൾ അരങ്ങേറുന്ന ഈ പ്രതിഷേധങ്ങൾ ഗൗരവമായി എടുക്കേണ്ടത് തന്നെയാണ്.നമ്മുടെ രാജ്യത്തെ തകർക്കുവാനായി മതത്തെ കൂട്ടുപിടിക്കുന്ന ചില ശക്തികൾ ഈ അവസരം മുതലെടുക്കുവാൻ രംഗത്തിറങ്ങാൻ ശ്രമിക്കുന്നെങ്കിൽ അത് മുളയിലേ നുള്ളേണ്ടത് തന്നെയാണ്.

എന്തായാലും നമ്മുടെ രാജ്യത്ത് ഇത്രയും തീവ്രമായ മത നിലപാടുകൾ സ്വീകരിക്കുന്നവർ ഉണ്ടെന്ന കാര്യം പുറത്തറിയാൻ ഈ സംഭവത്തിലൂടെ കഴിഞ്ഞു എന്നതാണ് യാഥാർഥ്യം. ആഗോള തലത്തിൽ തന്നെ തീവ്ര മത നിലപാടുകാർ ഉയർത്തുന്ന ഭീഷണി നിസാരമല്ല.എന്തായാലും ഇപ്പോൾ ഈ വിഷയം അതീവ ഗൗരവത്തോടെ തന്നെ സമീപിക്കേണ്ടതാണ്.

സൗദി അറേബ്യ അവരുടെ രാജ്യത്തിൻറെ കാര്യത്തിൽ തീരുമാനം എടുക്കുമ്പോൾ നമ്മുടെ നാട്ടിൽ പ്രതിഷേധം ഉയർന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല,സൗദിയെ പോലെ മതപരമായ കാര്യങ്ങളിൽ ശ്രദ്ധയും നിയന്ത്രണവും പുലർത്തുന്ന ഒരു രാജ്യം കൈക്കൊള്ളുന്ന നിലപാടിനെതിരെപോലും പിന്തിരിപ്പൻ ശക്തികൾ രംഗത്ത് വരുമ്പോൾ അത് എതിർക്കപ്പെടേണ്ടതും ചെറുക്കപെടേണ്ടതുമാണ്.

മുബൈയിൽ നിന്നും സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന പ്രചാരണം തടയപ്പെടേണ്ടതും മറ്റു മേഖലകളിലേക്ക് പകരുന്നത് ഒഴിവാക്കേണ്ടതുമാണ് എന്ന കാര്യത്തിൽ അതീവ ജാഗ്രത നമ്മുടെ ഭരണകൂടം പുലർത്തേണ്ടതാണ്.

Mumbai Islamist group protests opening Cinema halls Madina latest updates