മുല്ലപ്പെരിയാര്‍;പൃത്വിരാജിന്റെ കോലം കത്തിച്ചു;മലയാളിതാരങ്ങളെ തമിഴ് സിനിമയില്‍ അഭിയിപ്പിക്കരുത്

Mullaperiyar ; protests against Prithviraj in Tamil Nadu

0

 

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ നടന്‍ പൃഥ്വിരാജിനെതിരേ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം. തേനി ജില്ലയില്‍ കലക്ടറേറ്റിന് മുന്നില്‍ താരത്തിന്റെ കോലം കത്തിച്ചു. അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചുകളയണമെന്ന് പൃഥിരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതാണ് നടനെതിരായ പ്രതിഷേധത്തിനിടയാക്കിയത്.

സുപ്രീം കോടതി വിധി നിലനില്‍ക്കെ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളാണ് പൃഥ്വി നടത്തിയതെന്നും താരത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കലക്ടര്‍ക്കും എസ്‌പിക്കും പരാതി നല്‍കിയെന്ന് സംഘടന ജില്ല സെക്രട്ടറി എസ്​. ആര്‍ ചക്രവര്‍ത്തി അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലും നടനെതിരെ പ്രതിഷേധം തുടരുകയാണ്. പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയില്‍ അഭിയിപ്പിക്കരുതെന്ന് ഇക്കാര്യത്തില്‍ തമിഴ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാട് എടുക്കണമെന്നും തമിഴക വാഴ്വുരിമൈ കക്ഷി നേതാവും എംഎല്‍എ വേല്‍മുരുകനും ആവശ്യപ്പെട്ടു.

വസ്തുതകളും കണ്ടെത്തലുകളും എന്താണെങ്കിലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നതിന് ഒരു കാരണമോ ഒഴികഴിവോ അല്ല. രാഷ്ട്രീയവും സാമ്ബത്തികവുമായ കാരണങ്ങള്‍ മാറ്റിവെച്ച്‌ ശരിയായത് ചെയ്യേണ്ട സമയമാണിത്. നമുക്ക് ഈ സംവിധാനത്തില്‍ മാത്രമേ വിശ്വസിക്കാനേ കഴിയൂ. സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രാര്‍ഥിക്കാമെന്നായിരുന്നു പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചത്.

Mullaperiyar ; protests against Prithviraj in Tamil Nadu