കന്യാസ്ത്രി മഠങ്ങൾക്കെതിരെ മുജാഹിദ് ബാലുശ്ശേരി;ക്രിസ്ത്യാനികൾക്കെതിരെ കടുത്ത വിമര്‍ശനവുമായി വീഡിയോ

Mujahid Balussery against nunneries

0

ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട ഒരു സ്ത്രീക്ക് അമ്മയാകണോ ഭാര്യയാകാനോ ഗർഭം ധരിക്കാനോ അവസരം കൊടുക്കുന്നില്ല എന്ന വിവാദ പരാമർശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുസ്ലീം വര്‍ഗീയ പ്രചാരകന്‍ മുജാഹിത് ബാലുശ്ശേരി.യേശുവിന്റെ തുപ്പൽ ഇവിടർക്കും ബുദ്ധിമുട്ടു ഉണ്ടാക്കുന്നിലെയെങ്കിൽ ഇസ്ലാമിന്റെ തുപ്പൽ എന്തുകൊണ്ട് വിവാദമാകുന്നു എന്നൊരു വീഡിയോ കൂടി ഇദ്ദേഹം പുറത്തു വിട്ടിട്ടുണ്ട്.

ക്രിസ്ത്യന്‍ വിശ്വസികള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഒരു വീഡിയോ പുറത്തിറിങ്ങിയിരിക്കുകയാണ്. കേരളത്തിലെ ക്രിസ്ത്യന്‍ കന്യാസ്ത്രീ മഠങ്ങള്‍ക്കെതിരെ ആണ് വീഡിയോ .’ഇസ്ലാം വിമര്‍ശനത്തിലൂടെ ഉപജീവനം നടത്തുന്നവര്‍’ എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോയിലാണ് കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ അദേഹം രംഗത്തുവന്നത്.ക്രിസ്ത്യാനികള്‍ മുസ്ലീം സമൂഹത്തിനെതിരെ ആക്രമണം നടത്തുകയാണ്.

ഇസ്ലാമിനെതിരെ വളരെക്കുറച്ചുനാളായി ആക്രമണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിന്റെ ‘നാര്‍ക്കോട്ടിക് ജിഹാദ്’ പരാമര്‍ശം. എന്നാല്‍, കേരളത്തിലെ പൊതുസമൂഹം പാലാ ബിഷപ്പിനൊപ്പം ചേര്‍ന്ന് നില്‍ക്കുകയായിരുന്നുഴവെന്ന് മുജാഹിദ് ബാലുശ്ശേരി പറഞ്ഞു.

ബിഷപ്പ് ഇസ്ലാം സമൂഹത്തിന്റെ നെഞ്ചത്ത് കുതിരകേറുകയായിരുന്നു. ആളുകളില്‍ നിന്ന് ലൈക്ക് കിട്ടി നാലാള്‍ അറിയാനാണ് ഇത്തരം പരാമര്‍ശം നടത്തിയതെന്ന് അദേഹം ആരോപിച്ചു.കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളില്‍ വിവാഹിതരാകാതെ തളക്കപ്പെട്ടിരിക്കുകയാണ്.

ജീവിതം പൊലിഞ്ഞ് പോയ ഇവരെപറ്റി വിലപിക്കാന്‍ ആരുമില്ല. സ്ത്രീ സ്വാതന്ത്രമാണ് ലക്ഷ്യമെങ്കില്‍ ഗര്‍ഭം ധരിക്കാന്‍ അവസരം കൊടുക്കാത്ത പ്രസവിക്കാന അവസരം കൊടുക്കാത്ത, മാതാവാകാനവസരം കൊടുക്കാത്ത, ഭാര്യയാകാന്‍ സമ്മതിക്കാത്ത കന്യാമഠങ്ങള്‍ക്കെതിരെ എന്തുകൊണ്ട് ശബ്ദിക്കുന്നില്ല.

ഇവര്‍ക്ക് സ്തനവും മെന്‍സസും എന്തിനാണ്. ഇവര്‍ തലമുറയെ നിലനിര്‍ത്തുന്നില്ല. എന്തുകൊണ്ട് ഇതിനെതിരെ യുക്തിവാദികളും കേരള സമൂഹവും ശബ്ദമുയര്‍ത്തുന്നില്ലെന്ന് മുജാഹിത് ബാലുശ്ശേരി ചോദിക്കുന്നത്. ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ ക്രിസ്ത്യന്‍ സമൂഹം രംഗത്തെത്തിയിട്ടുണ്ട്.

Mujahid Balussery against nunneries