എറണാകുളത്ത് അമ്മയും രണ്ട് മക്കളും വീടിനുള്ളില്‍ മരിച്ച നിലയില്‍; കഴുത്തിന് മുറിവേറ്റ നിലയില്‍ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Mother and 2 children died

0

കൊച്ചി: എറണാകുളം കടവന്ത്രയില്‍ വീട്ടില്‍ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി.ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടവന്ത്രയില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ ജോയ മോള്‍(33),മക്കളായ ലക്ഷികാന്ത്(8),അശ്വന്ത്(4) എന്നിവരെയാണ് വീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവ് നാരായണനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴുത്തിന് മുറിവേറ്റ നിലയിലായിരുന്നു ഇദ്ദേഹത്തെ കണ്ടെത്തിയത് .

മരിച്ച ജോയമോളുടെ സഹോദരി വീട്ടിലെത്തിയപ്പോഴാണ് സംഭവം കണ്ടത്.പോലിസെത്തി വീട് സീല്‍ ചെയ്തു.കടവന്ത്രയില്‍ പൂക്കച്ചവടം നടത്തുന്നയാളാണ് നാരായണന്‍.

Mother and 2 children died