പോപ്പുലർ ഫ്രണ്ട് ;അബുദാബിയിൽ കള്ളപ്പണം വെളിപ്പിക്കൽ കേന്ദ്രം;നേതാക്കൾ ഇ ഡിയെ തടഞ്ഞത് ഇതിനായിരുന്നു

Money Laundering Center in Abu Dhabi

0

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും ഓഫിസ് ജീവനക്കാരുടെയും വീടുകളിലും മറ്റും നടത്തിയ റെയ്ഡിൽ കള്ളപ്പണ നിക്ഷേപ രേഖകൾ കണ്ടെത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിചിരുന്നു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കള്ളപ്പണം സ്വരൂപിച്ചതുമായി ബന്ധപ്പെട്ട് ആണ് പോപ്പുലര്‍ ഫ്രണ്ട് -എസ്ഡിപിഐയ്ക്ക് എതിരെ കൂടുതല്‍ തെളിവുകളുമായി ഇ ഡി എത്തിയത്..

കള്ളപ്പണം വെളുപ്പിക്കുന്നതിനായി പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലും വിദേശത്തും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഇ ഡി കണ്ടെത്തി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഉടമസ്ഥതയിലുള്ള മൂന്നാറിലെ മാങ്കുളത്തെ വില്ല വിസ്റ്റ പ്രോജക്ടും അബുദാബിയിലെ ബാറും റസ്റ്റോറന്റും കള്ളപ്പണം വെളുപ്പിക്കലിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുകയാണെന്നും ഇ ഡി കണ്ടെത്തി. ഇതിന് പുറമെ വാഗമണിലും ഫോര്‍ട്ട്‌കൊച്ചിയിലും മലപ്പുറത്തും പോപ്പുലര്‍ ഫ്രണ്ട് നിക്ഷേപം നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കണ്ണൂര്‍, മലപ്പുറം, എറണാകുളം ജില്ലകളിലെ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ നേതാക്കളുടെ വീടുകളും ഓഫീസുകളും കേന്ദ്രീകരിച്ച് ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇവിടങ്ങളില്‍ നിന്ന് ഡിജിറ്റല്‍ തെളിവുകള്‍ അടക്കം കണ്ടെത്തിയിരുന്നു. ഈ തെളിവുകള്‍ പരിശോധിച്ചതില്‍ നിന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നത്.

കണ്ണൂര്‍ പെരിങ്ങത്തൂരില്‍ എസ്ഡിപിഐ അംഗം ഷഫീഖ് പായേത്ത്, മലപ്പുറം പെരുമ്പടപ്പില്‍ പോപ്പുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡന്റ് അബ്ദുല്‍ റസാഖ്, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗവും മൂവാറ്റുപുഴ സ്വദേശിയുമായ എം.കെ. അഷറഫ് എന്നിവരുടെ വീടുകളിലും സംസ്ഥാനത്തെ വിവിധ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ ഓഫീസുകളിലുമാണ് റെയ്ഡ് നടത്തിയത്.

ചോദ്യം ചെയ്യലിന് ന്യൂദല്‍ഹി ഓഫീസില്‍ ഹാജരാകാന്‍ നേതാക്കള്‍ക്ക് ഇ ഡി നോട്ടീസും നല്‍കിയിട്ടുണ്ട്.സിഎഎ പ്രതിഷേധങ്ങള്‍ക്കായി വന്‍തോതില്‍ കള്ളപ്പണം എത്തിയെന്നും ഇഡി പറയുന്നു.ഓഫിസുകളിൽ നിന്നും ഇവയുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ എട്ടാംതീയതിയായിരുന്നു പോപ്പുലര്‍ ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇഡി റെയ്ഡിനെത്തിയത്.റെയ്ഡ് സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നതോടെ ഇഡി ഉദ്യോസ്ഥരെ തടയാൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ശ്രമിക്കുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു..

കൊച്ചിയിൽ തമർ അഷറഫിന്റെ വീട്ടിലെ റെയ്ഡ് അഞ്ഞൂറോളം പ്രവർത്തർ എത്തിയാണ് തടയാൻ ശ്രമിച്ചത്.ഇ.ഡി നടത്തിയ പരിശോധന എന്തിനാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തടയാൻ ശ്രമിച്ചത് എന്ന് ഈ പുറത്ത് വരുന്ന വിവരങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്.

പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ദുരൂഹത വർധിപ്പിക്കുന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ.നേരത്തെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ മറവിൽ നടന്ന സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് പോപ്പുലർ ഫ്രെണ്ടിനെതിരെ വിവിധ ഏജൻസികൾ അന്വേഷണം നടത്തിയിരുന്നു.

ഈ അന്വേഷണങ്ങളുടെ തുടർച്ചയായാണ് കേരളത്തിലും ഇ.ഡി പരിശോധന നടത്തിയത്.പോപ്പുലർ ഫ്രണ്ട് സ്വീകരിക്കുന്ന അതി തീവ്ര നിലപാടും അക്രമ പ്രവർത്തനവും ഒക്കെ അവരെ സംശയ നിഴലിൽ നിർത്തിയിരുന്നു.

Money Laundering Center in Abu Dhabi